കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ 169 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - പത്തനംതിട്ട കൊവിഡ് കണക്ക്

നിലവിൽ ജില്ലയിൽ 2993 സജീവ കൊവിഡ് കേസുകളാണുള്ളത്.

pathanamthitta covid  covid tally in pathanamthitta  covid 19  kerala covid  കേരള കൊവിഡ്  പത്തനംതിട്ട കൊവിഡ്  പത്തനംതിട്ട കൊവിഡ് കണക്ക്  കൊവിഡ് 19
പത്തനംതിട്ടയിൽ 169 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 14, 2020, 10:08 PM IST

പത്തനംതിട്ട: ജില്ലയിൽ ഇന്ന് 169 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒൻപതു പേർ വിദേശ രാജ്യങ്ങളിൽ നിന്നും 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. 145 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഉറവിടം വ്യക്തമല്ലാത്ത 31 പേരുണ്ട്. അതേ സമയം ഇന്ന് 310 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവിൽ ജില്ലയിൽ 2993 സജീവ കൊവിഡ് കേസുകളാണുള്ളത്. ആകെ പരിശോധനക്കയച്ചതിൽ 2689 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ കൊവിഡ് മരണനിരക്ക് 0.58 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.43 ശതമാനവുമാണ്.

ABOUT THE AUTHOR

...view details