പത്തനംതിട്ട : പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മൂഴിയാര്‍ ഡാമിൻ്റെ വൃഷ്‌ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ 60 സെ.മീ എന്ന തോതില്‍ 101.49 ക്യൂമെക്ക്‌സ് ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടുമെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു. മൂഴിയാര്‍ ഡാം പരിസരത്ത് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കക്കാട്ടാറിൻ്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണമെന്നും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രതാനിര്‍ദേശമുണ്ട്.
പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ട് ; മൂഴിയാര്‍ ഡാമിൻ്റെ ഷട്ടർ തുറന്നു - യെല്ലോ അലര്‍ട്ട്
മൂഴിയാര്‍ ഡാം പരിസരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കക്കാട്ടാറിൻ്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണമെന്നും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കലക്‌ടര്‍.
പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ട്: മൂഴിയാര്‍ ഡാമിൻ്റെ ഷട്ടർ തുന്നു
Read more: മഴ കനത്തു; അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി
ഡാമിൻ്റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. നിലവിൽ മൂഴിയാര്‍ ഡാമിൻ്റെ മൂന്ന് ഷട്ടറുകള്‍ 30 സെ.മീ എന്ന തോതിലാണ് ഉയര്‍ത്തിയിട്ടുള്ളത്. 51.36 ക്യുമെക്ക്‌സ് എന്ന നിരക്കില്‍ ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടുകയാണ് ചെയ്യുന്നത്.