പത്തനംതിട്ട: മഴവെള്ളക്കെട്ടില്‍ ദുരിതത്തിലായി പെരിങ്ങര പഞ്ചായത്തിലെ ഒൻപതാം വാർഡിലെ കുടുംബങ്ങൾ. പതിവായി എത്തുന്ന മഴയില്‍ പെരിങ്ങര പഞ്ചായത്തിലെ ഞാറ്റുവീട്ടിൽ ഭാഗത്തെ കുടുംബങ്ങളിലെ വയോധികരും കുട്ടികളും അടക്കം ഇരുപത്തഞ്ചോളം പേരാണ് വെള്ളക്കെട്ട് മൂലം ദുരിതത്തിലായിരിക്കുന്നത്.
വെള്ളക്കെട്ടില്‍ ദുരിതത്തിലായി പെരിങ്ങര പഞ്ചായത്തിലെ കുടുംബങ്ങൾ - pathanamthitta flood
പതിവായി എത്തുന്ന മഴയില്‍ പെരിങ്ങര പഞ്ചായത്തിലെ ഞാറ്റുവീട്ടിൽ ഭാഗത്തെ കുടുംബങ്ങളിലെ വയോധികരും കുട്ടികളും അടക്കം ഇരുപത്തഞ്ചോളം പേരാണ് വെള്ളക്കെട്ട് മൂലം ദുരിതത്തിലായിരിക്കുന്നത്.
വെള്ളക്കെട്ടില്‍ ദുരിതത്തിലായി പെരിങ്ങര പഞ്ചായത്തിലെ കുടുംബങ്ങൾ
ചെറിയ മഴ പെയ്താൽ പോലും റോഡ് വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയാണ്. റോഡിനോട് ചേർന്നുള്ള കുഴിയിൽ കെട്ടി നിൽക്കുന്ന മലിന ജലം റോഡിലേക്ക് എത്തും. ഇത് എലിപ്പനി അടക്കമുള്ള സാംക്രമിക രോഗ ഭീഷണിയും ഉയർത്തുന്നു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശ വാസികൾ ചേർന്ന് തിരുവല്ല സബ് കലക്ടർ വിനയ് ഗോയലിന് നിവേദനം സമർപ്പിച്ചു.