കേരളം

kerala

ETV Bharat / state

സാമ്പത്തിക നഷ്‌ടം; പത്തനംതിട്ടയിൽ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെച്ചു

കൊവിഡ് കേസുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പൊതുഗതാഗതത്തെ ആശ്രയിക്കാൻ യാത്രക്കാർ തയ്യാറാകുന്നില്ല. അടിയന്തരമായി ഡീസൽ നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകാത്തതും ബസ് സർവീസുകൾ നിർത്തിവെക്കാൻ കാരണമായി

സാമ്പത്തിക നഷ്‌ടം  പത്തനംതിട്ട ലോക്ക് ഡൗൺ  ബസ് സർവീസുകൾ നിർത്തിവെച്ചു  സ്വകാര്യ ബസ് സർവീസുകൾ  സംസ്ഥാന പ്രൈവറ്റ് ബസ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ്  സി. മനോജ് കുമാർ  ബസ് ചാർജ് വർധന  ഡീസൽ നികുതി  bus services kerala  pathanamthitta  private bus service  state private bus association vice president  C Manoj kumar  economic issues
ബസ് സർവീസുകൾ നിർത്തിവെച്ചു

By

Published : Jun 9, 2020, 11:46 AM IST

Updated : Jun 9, 2020, 12:25 PM IST

പത്തനംതിട്ട: ജില്ലയിലെ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെച്ചു. ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിന് ശേഷം സർക്കാരിന്‍റെ നിർദേശപ്രകാരം നിരത്തിലിറങ്ങിയ സ്വകാര്യ ബസുടമകളോട് വഞ്ചനാപരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത് എന്നാരോപിച്ചാണ് സർവ്വീസുകൾ നിർത്തിവെച്ചത്. അടിയന്തരമായി ഡീസൽ നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകാത്തതും ബസുടമകളുടെ പ്രതിഷേധത്തിന് വഴിവച്ചു.

സ്വകാര്യ ബസുടമകളോട് വഞ്ചനാപരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ബസുടമകൾ പറഞ്ഞു

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ ഉണ്ടായതിനാൽ നിരത്തിലിറങ്ങിയ ബസുകൾക്ക് ഇൻഷുറൻസ് പരിരക്ഷയും നഷ്‌ടപെട്ടിട്ടുണ്ട്. കൊവിഡ് കേസുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പൊതുഗതാഗതത്തെ ആശ്രയിക്കാൻ യാത്രക്കാർ തയ്യാറാകുന്നില്ലെന്നും സംസ്ഥാന പ്രൈവറ്റ് ബസ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് സി. മനോജ് കുമാർ വ്യക്തമാക്കി. താൽക്കാലികമായി ബസ് ചാർജ് വർധന അംഗീകരിച്ചതോടെയാണ് ഒരു വിഭാഗം ബസുകൾ മേയ് അവസാന വാരം സർവീസ് നടത്തിയത്. എന്നാൽ, എല്ലാ സീറ്റിലുമിരുന്ന് യാത്ര ചെയ്യാൻ യാത്രക്കാർ താൽപര്യപ്പെടുന്നില്ല. വിരലിലെണ്ണാവുന്ന യാത്രക്കാരുമായാണ് ബസുകൾ സർവീസ് നടത്തുന്നത്.

Last Updated : Jun 9, 2020, 12:25 PM IST

ABOUT THE AUTHOR

...view details