പത്തനംതിട്ട: മൺപാത്രങ്ങൾക്ക് എന്നും പഴമയുടെ കഥകൾ പറയാനുണ്ടാകും. എന്നാല്‍ അച്ചൻകോവില്‍ അതിർത്തിയോട് ചേർന്ന് മൺപാത്ര നിർമ്മാണം നടത്തുന്നവർക്ക് പറയാനുള്ളത് ഉപജീവനത്തിന്‍റെ കൂടി കഥയാണ്. പുതിയ കാലത്തെ പാത്രങ്ങൾ അടുക്കളകളിൽ സ്ഥാനം പിടിക്കുമ്പോൾ മൺപാത്രങ്ങൾ കാലത്തിനൊത്ത് രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വരുത്തി പ്രൗഢി ചോരാതെ വിപണികളിലെത്തിക്കുകയാണ് ഇവർ.
കാലത്തിന്‍റെ മാറ്റം മൺപാത്രങ്ങൾക്കും: അതിജീവനം തേടി അതിർത്തി ഗ്രാമങ്ങൾ
കര്‍ണാടകയില്‍ നിന്നാണ് പാത്ര നിര്‍മാണത്തിന് ആവശ്യമായ പശിമയുള്ള മണ്ണ് എത്തിക്കുന്നത്.
കര്‍ണാടകയില്‍ നിന്നാണ് പാത്ര നിര്‍മാണത്തിന് ആവശ്യമായ പശിമയുള്ള മണ്ണ് എത്തിക്കുന്നത്. കലം, ചട്ടി, പാനി, കുടം, ചെറുകലം, കുഞ്ഞിക്കലം, മങ്ങണം, കുഞ്ഞി മങ്ങണം, നാന്നായി, മൂന്നായി, കുടുക്ക, പിച്ചട്ടി, ബോള്‍ ചട്ടി, അടിക്കോര, മുട്ടി, ബാഡ, മൂടി തുടങ്ങിയ മണ്‍പാത്രങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. ചോറ് വാര്‍ക്കുന്നതിനുള്ള കുഞ്ഞിക്കലത്തിനും കറിവെക്കുന്നതിനുള്ള വ്യത്യസ്തങ്ങളായ ചട്ടിക്കും വെള്ളം തണുപ്പ് പോകാതെ സൂക്ഷിക്കുന്ന വലിയ കുടത്തിനുമൊക്കെ ആവശ്യക്കാരുണ്ട്. അലുമിനിയം, സ്റ്റീല്‍ പാത്രങ്ങള്‍ സുലഭമാണെങ്കിലും വേറിട്ട രുചി സമ്മാനിക്കുന്നു എന്നതിനാല്‍ മണ്‍പാത്രങ്ങള്‍ക്ക് ഇപ്പോഴും ആവശ്യക്കാർ ഏറെയാണ്.