കേരളം

kerala

ETV Bharat / state

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താൽ: പത്തനംതിട്ടയിൽ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ പ്രതി പിടിയിൽ - pfi arrest

പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരം കളിയിക്കാവിള ഭാഗത്തേക്ക് സര്‍വിസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് നേരെ ഇടവഴിയിലുടെ ഓടിയെത്തിയ ഹര്‍ത്താൽ അനുകൂലികള്‍ കല്ലെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു.

Pathanamthitta Popular front hartal  popular front hartal KSRTC bus attack  KSRTC bus attack arrest  pelted with stones at KSRTC bus  Popular front hartal arrest  പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താൽ  കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ പ്രതി പിടിയിൽ  പത്തനംതിട്ട പിഎഫ്ഐ ഹർത്താൽ  ഹര്‍ത്താൽ അനുകൂലികള്‍  തിരുവനന്തപുരം കളിയിക്കാവിള ഭാഗത്തേക്ക് സര്‍വീസ്  പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ  പോപ്പുലര്‍ ഫ്രണ്ട് അറസ്റ്റ്  എൻഐഎ റെയ്ഡ്  popular front of india  pfi arrest  nia raid at pfi office
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താൽ: പത്തനംതിട്ടയിൽ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ പ്രതി പിടിയിൽ

By

Published : Sep 25, 2022, 7:31 AM IST

Updated : Sep 25, 2022, 7:53 AM IST

പത്തനംതിട്ട: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസിന് നേരേ കല്ലെറിഞ്ഞ കേസില്‍ പിഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ. പത്തനംതിട്ട കുമ്പഴ ഭാഗത്ത്‌ കുലശേഖരപതി സ്വദേശി ഷഫീഖാണ് (33) അറസ്റ്റിലായത്. ഹർത്താൽ ദിവസം കുമ്പഴ റോഡില്‍ കണ്ണങ്കര ജയിലിന് സമീപമാണ് പ്രതി കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞത്.

പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരം കളിയിക്കാവിള ഭാഗത്തേക്ക് സര്‍വിസ് നടത്തിയ ബസിന് നേരെ ഇടവഴിയിലുടെ ഓടിയെത്തിയ ഹര്‍ത്താൽ അനുകൂലികള്‍ കല്ലെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. കൃത്യത്തില്‍ പങ്കെടുത്ത മറ്റ് പ്രതികളെയും തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

ഡിവൈഎസ്‌പി എസ് നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഹർത്താൽ ദിവസം പന്തളത്ത് കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ ഹരിപ്പാട് ചെറുതല സ്വദേശിയും പന്തളത്ത് താമസക്കാരനായ സനോജിനെയും ഇന്നലെ (24.09.2022) പിടികൂടിയിരുന്നു.

ALSO READ: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ : കല്ലെറിഞ്ഞ് കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ കണ്ണിന് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

Last Updated : Sep 25, 2022, 7:53 AM IST

ABOUT THE AUTHOR

...view details