കേരളം

kerala

ETV Bharat / state

ലോക്ക്ഡൗൺ കാലത്ത് പാട്ടുവണ്ടിയുമായി പത്തനംതിട്ട പൊലീസ് - Pathanamthitta news

കേവലം കലാപരിപാടി മാത്രമല്ല ഒപ്പം കൊവിഡ് 19 ബോധവൽക്കരണവും ഇതിനിടെ നടത്തുന്നുണ്ട്

ലോക്ക്ഡൗൺ  പാട്ടുവണ്ടിയുമായി പത്തനംതിട്ട പൊലീസ്  Pathanamthitta news  പത്തനംതിട്ട വാർത്ത
ലോക്ക്ഡൗൺ കാലത്ത് പാട്ടുവണ്ടിയുമായി പത്തനംതിട്ട പൊലീസ്

By

Published : Apr 23, 2020, 11:13 AM IST

Updated : Apr 23, 2020, 4:11 PM IST

പത്തനംതിട്ട:ലോക്ക്ഡൗൺ കാലത്ത് നാടിന്‍റെ മുക്കിലും മൂലയിലും പാട്ടുവണ്ടിയുമായി പത്തനംതിട്ട പൊലീസ്. ലോക്ക്ഡൗണിൽ വീടിന് പുറത്തിറങ്ങാൻ കഴിയാതെ ബോറടിച്ചിരിക്കുമ്പോൾ വീടിന് പരിസരത്ത് എത്തുന്ന ഈ പാട്ടുവണ്ടി ഏവർക്കും വിനോദമായി. മിമിക്രി താരവും ഗായകനുമായ കലാസ്റ്റാർ കബീറാണ് കലാപരിപാടിക്ക് നേതൃത്വം നൽകുന്നത്.

കലാഭവൻ മണിയുടെ നാടൻ പാട്ടും സിനിമാഗാനങ്ങളുമൊക്കെ ലൗഡ് സ്പീക്കറിലൂടെ ഒഴുകിയെത്തുമ്പോൾ ആസ്വാദകർക്കും ഏറെ സന്തോഷമായി. ഡിവൈഎസ്പി എസ്.സജീവിന്‍റെ നേതൃത്വത്തിൽ പൊലീസുകാരും പാട്ടുപാടി ശ്രോതാക്കളെ കയ്യിലെടുത്തു. കേവലം കലാപരിപാടി മാത്രമല്ല ഒപ്പം കൊവിഡ് 19 ബോധവൽക്കരണവും ഇതിനിടെ നടത്തുന്നുണ്ട്. പാട്ടുവണ്ടി യാത്ര തുടരുകയാണ്. ലോക്ക്ഡൗൺ വിരസത അകറ്റാനായി.

ലോക്ക്ഡൗൺ കാലത്ത് പാട്ടുവണ്ടിയുമായി പത്തനംതിട്ട പൊലീസ്
Last Updated : Apr 23, 2020, 4:11 PM IST

ABOUT THE AUTHOR

...view details