തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച പൊലീസ് സ്‌റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് പത്തനംതിട്ട പൊലീസ് സ്‌റ്റേഷൻ. പൊതുജനങ്ങളുമായുള്ള മികച്ച ബന്ധവും കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ ഹൈടെക്ക് രീതികളുമാണ് പത്തനംതിട്ട സ്‌റ്റേഷനെ മറ്റ് പൊലീസ് സ്‌റ്റേഷനുകളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്.
പുരസ്‌കാര നിറവില്‍ പത്തനംതിട്ട പൊലീസ് സ്‌റ്റേഷൻ - പൊലീസ് അവാര്‍ഡ്
2019ലെ സംസ്ഥാനത്തെ മികച്ച പൊലീസ് സ്‌റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം പത്തനംതിട്ട പൊലീസ് സ്‌റ്റേഷൻ സ്വന്തമാക്കി.
തൊണ്ടിമുതലുകള്‍ക്ക് ക്യൂ ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തിയ കേരളത്തിലെ ആദ്യ സ്റ്റേഷനാണ് പത്തനംതിട്ടയിലേത്. നഗരത്തിൽ പട്ടാപ്പകൽ നടന്ന ജ്വല്ലറി മോഷണത്തിന് തുമ്പുണ്ടാക്കാനും പ്രതികളെ പിടികൂടാനും നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിയായിരുന്ന ജി. ജയ്‌ദേവ് പല പരിഷ്കാരണങ്ങളും സ്റ്റേഷനിൽ വരുത്തിയിരുന്നു. നിലവിലെ എസ്‌പി കെ.ജി സൈമണിന്‍റെ നേത്യത്വത്തിൽ തുടർ നടപടികൾ നടന്നു വരികയാണ്.1963 ലെ റിപ്പബ്ലിക് ദിനത്തിലാണ് പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്.വർഷം തോറും 4500 ലധികം കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്യുന്നുണ്ട്.