കേരളം

kerala

ETV Bharat / state

വിവാഹ വാഗ്‌ദാനം നല്‍കി കൗമാരക്കാരിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ - പത്തനംതിട്ടയില്‍ വിവാഹ വാഗ്‌ദാനം നല്‍കി കൗമാരക്കാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

യുവാവിനെ അന്വേഷിച്ച് വീട്ടിലെത്തിപ്പോഴാണ് വിവാഹിതനാണെന്ന വിവരം കൗമാരക്കാരി അറിയുന്നത്

pathanamthitta pocso case one arrested  വിവാഹ വാഗ്‌ദാനം നല്‍കി കൗമാരക്കാരിയെ പീഡിപ്പിച്ചു  പത്തനംതിട്ടയില്‍ വിവാഹ വാഗ്‌ദാനം നല്‍കി കൗമാരക്കാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ  pathanamthitta todays news
വിവാഹ വാഗ്‌ദാനം നല്‍കി കൗമാരക്കാരിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ

By

Published : May 17, 2022, 10:44 PM IST

പത്തനംതിട്ട :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം ചെയ്‌ത് പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ഇടയാറന്മുള കോട്ടക്കകത്ത് മലയിൽ വീട്ടിൽ എസ് അഭിലാഷിനെയാണ് (29) ആറന്മുള പൊലീസ് അറസ്റ്റ് ചെയ്‌തത്. സമൂഹ മാധ്യമം വഴിയാണ് പെണ്‍കുട്ടിയെ ഇയാള്‍ പരിചയപ്പെട്ടത്.

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി. ഇക്കാര്യം മറച്ചുവച്ചാണ് കൗമാരക്കാരിയുമായി ഇയാള്‍ സൗഹൃദം സ്ഥാപിച്ചത്. പ്രതിയെ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് വിവാഹിതനാണെന്ന വിവരം പെൺകുട്ടി അറിയുന്നത്. തുടർന്ന് ആത്മഹത്യ ചെയ്യാനൊരുങ്ങിയ കൗമാരക്കാരിയെ നാട്ടുകാർ തടഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തിയ്ക്കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്‍റെ നിർദേശപ്രകാരം ഡി.വൈ.എസ്‌.പി കെ സജീവിന്‍റെ മേൽനോട്ടത്തിൽ ആറന്മുള ഇൻസ്‌പെക്‌ടർ സി.കെ മനോജാണ് കേസ് അന്വേഷിച്ചത്. എസ്‌.ഐമാരായ രാകേഷ് കുമാർ അനിരുദ്ധൻ, ഹരീന്ദ്രൻ സി.പി.ഒമാരായ രാകേഷ്, രാജൻ, ജോബിൻ, സുജ, വിഷ്ണു, ഹരികൃഷ്ണൻ, ഫൈസൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details