വിവാദങ്ങള്‍ക്കൊടുവില്‍ പമ്പ- ത്രിവേണിയിലെ മണല്‍ നീക്കം ചെയ്ത് തുടങ്ങി
വിവാദങ്ങളെ തുടര്‍ന്ന് പൊതുമേഖല സ്ഥാപനമായ കേരള ക്ലേസ് ആൻഡ് സെറാമിക്സ് പിന്മാറിയതോടെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് ആണ് മണലും ചെളിയും നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്.
പത്തനംതിട്ട: വിവാദങ്ങള്‍ക്കൊടുവില്‍ പമ്പ -ത്രിവേണിയിലെ മണലും ചെളിയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നീക്കം ചെയ്ത് തുടങ്ങി. വിവാദങ്ങളെ തുടര്‍ന്ന് പൊതുമേഖല സ്ഥാപനമായ കേരള ക്ലേസ് ആൻഡ് സെറാമിക്സ് പിന്മാറിയതോടെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് ആണ് മണലും ചെളിയും നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്. ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക ഫണ്ട് ഇതിനായി വിനിയോഗിക്കും. നദിയിൽ നിന്നും നീക്കം ചെയ്യുന്ന മണലും ചെളിയും പമ്പയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് സംഭരിക്കും. 128000 ഘനമീറ്റര്‍ മണ്ണും ചെളിയും നീക്കം ചെയ്യാനുള്ള നടപടികളാണ് ആരംഭിച്ചത്. രണ്ട് ജെസിബികളും 30 മറ്റ് വലിയ വാഹനങ്ങളുമാണ് നിലവിൽ ക്രമീകരിച്ചിരിക്കുന്നത്.