കേരളം

kerala

ETV Bharat / state

പത്തനംതിട്ട കൊലപാതകം; ക്രൂരകൃത്യം വിവരിച്ച് കുട്ടിക്കുറ്റവാളികള്‍ - കേരള പൊലീസ് വാര്‍ത്തകള്‍

വീണാ ജോ‌ര്‍ജ് എം.എല്‍എയുടെ വീട്ടില്‍ നിന്ന് ലാപ്ടോപ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ചതിന് മുമ്പ് പിടിയിലായവരാണ് കേസിലെ പ്രതികള്‍. അന്ന് താക്കീത് നല്‍കി വിട്ടയച്ചതിനാല്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നില്ല.

pathanamthitta murder latest news  pathanathitta news  kerala police latest news  പത്തനംതിട്ട വാര്‍ത്തകള്‍  കേരള പൊലീസ് വാര്‍ത്തകള്‍  പത്തനംതിട്ട കൊലപാതകം
പത്തനംതിട്ട കൊലപാതകം; ക്രൂരകൃത്യം വിവരിച്ച് കുട്ടിക്കുറ്റവാളികള്‍

By

Published : Apr 23, 2020, 2:23 PM IST

പത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കലില്‍ 16കാരനെ കൊല്ലപ്പെടുത്തിയ സംഭവം കുട്ടിക്കുറ്റവാളികള്‍ വിവരിച്ചത് കേട്ട് പൊലീസ് ഞെട്ടി. കടമായി വാങ്ങിയ റോളര്‍ സ്കേറ്റിങ് ഷൂവിന് പകരമായി മൊബൈല്‍ഫോണ്‍ വാങ്ങികൊടുക്കാത്തതും അതിന് മുമ്പ് വാങ്ങിയ ബ്ലൂടൂത്ത് സ്പീക്കറിന്‍റെ പണം നല്‍കാത്തതും ചോദ്യം ചെയ്തതിന് തന്നെ മോഷ്ടാവെന്ന് വിളിച്ച്‌ അപമാനിച്ചതിന്‍റെ പ്രതികാരമായിരുന്നു കൊലപാതകമെന്നാണ് കേസിലെ ഒരു പ്രതി പൊലീസിന് നല്‍കിയ കുറ്റസമ്മതമൊഴി. വീണാ ജോ‌ര്‍ജ് എം.എല്‍എയുടെ വീട്ടില്‍ നിന്ന് ലാപ്ടോപ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ചതിന് മുമ്പ് പിടിയിലായവരാണ് കേസിലെ പ്രതികള്‍. അന്ന് താക്കീത് നല്‍കി വിട്ടയച്ചതിനാല്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നില്ല.

റോളര്‍ സ്കേറ്ററായ പ്രതിയുടെ പക്കല്‍ നിന്ന് സ്കേറ്റിങ് ഷൂ കൊലപ്പെട്ടയാള്‍ ഏതാനും ദിവസം മുമ്പ് കടമായി വാങ്ങിയിരുന്നു. ഇതുപയോഗിച്ചുള്ള പരിശീലനത്തിനിടെ ഷൂവിന് കേടുപാടുണ്ടായി. ഇതേ തുടര്‍ന്നാണ് 16കാരൻ കൂട്ടുകാരന് മൊബൈല്‍ ഫോണ്‍ ഓഫര്‍ ചെയ്തത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും മൊബൈല്‍ ഫോണ്‍ ലഭിക്കാത്തതിനെപ്പറ്റി ഇയാള്‍ ചോദിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. മുമ്പ് വാങ്ങിയ ബ്ലൂടൂത്ത് സ്പീക്കറിന്‍റെ പണവും ഇതിനിടെ 16കാരനോട് ഇയാള്‍ ചോദിച്ചു. എവിടെ നിന്നോ മോഷ്ടിച്ചുകൊണ്ടുവന്ന ബ്ലൂടൂത്ത് സ്പീക്കറിന് പണം തരില്ലെന്ന് കുട്ടി പറഞ്ഞതും പ്രതിയെ ചൊടിപ്പിച്ചു. ഇതിന് പ്രതികാരം ചെയ്യാനാണ് സുഹൃത്തുമായി ആലോചിച്ചശേഷം കുട്ടിയെ തിങ്കളാഴ്‌ച ഉച്ചയോടെ ഫോണ്‍ ചെയ്ത് വരുത്തിയത്.

ഫോണ്‍ ലഭിച്ചയുടന്‍ സൈക്കിളില്‍ പ്രധാനപ്രതിയുടെ വീട്ടിലെത്തി. തുടര്‍ന്ന് കൂട്ടുകാരനേയും കൂട്ടി അങ്ങാടിക്കല്‍ എസ്.എന്‍.വി സ്കൂളിന് സമീപത്തെത്തുകയായിരുന്നു. അവിടെ സ്കൂള്‍ മാനേജരുടെ പഴയ വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് സിഗരറ്റ് വലിച്ചശേഷം കൊല്ലപ്പെട്ട കുട്ടിയുമായി സ്കേറ്റിങ് ഷൂവിനെയും ബ്ലൂടൂത്ത് സ്പീക്കറിനെയും ചൊല്ലി പ്രതികള്‍ വഴക്കിട്ടു. വഴക്കിനിടെ കുട്ടിയെ പ്രതികള്‍ ഇരുവരും ചേര്‍ന്ന് തല്ലി. 16കാരൻ തിരിച്ചടിച്ചെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഇരുവരും ചേര്‍ന്ന് കല്ലെറിഞ്ഞ് വീഴ്ത്തിയത്. ഏറുകൊണ്ട് നിലത്ത് വീണ ‍കുട്ടി അബോധാവസ്ഥയിലായി. ശ്വാസം നഷ്ടപ്പെട്ടതായി തോന്നിയ പ്രതികള്‍ സമീപത്തെ സ്കൂള്‍ മാനേജരുടെ പഴയ വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച്‌ മുതുകിലും കഴുത്തിലും തുടരെ വെട്ടി. രക്തം വാര്‍ന്നൊഴുകുന്നതിനിടെ കാട് പിടിച്ച സ്ഥലത്ത് ചെറിയ കുഴിപോലെ തോന്നിച്ച സ്ഥലത്തേക്ക് 16കാരനെ വലിച്ചിഴച്ച്‌ കൊണ്ടുവന്ന് കമിഴ്ത്തിയിട്ടു.

രക്തം വാര്‍ന്നൊലിക്കുന്ന മൃതശരീരം മണ്ണിട്ട് മൂടി സ്ഥലത്ത് നിന്ന് രക്ഷപ്പെടാനായിരുന്നു ഇവരുടെ പദ്ധതി. കയ്യാലക്ക് സമീപം കരിയില അനങ്ങുന്നത് കേട്ട് കാട്ടുപന്നിയാണെന്ന് കരുതി പരിസരവാസിയായ ഒരാള്‍ നോക്കുമ്പോള്‍ കൈയ്യില്‍ രണ്ട് കലങ്ങളുമായി രണ്ടുപേരെ കണ്ടു. ലോക്ക് ഡൗണായതിനാല്‍ വാറ്റുകാരാണെന്ന് കരുതി അയല്‍വാസിയെയും കൂട്ടി ഇവര്‍‌ക്ക് സമീപമെത്തിയപ്പോഴാണ് സ്ഥലത്തെ രക്തക്കറയും മറ്റും കണ്ടത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തുവന്നത്. തുട‌ര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details