പത്തനംതിട്ട :തനിച്ച് താമസിക്കുന്നവയോധികയെ വീട്ടില്‍ അതിക്രമിച്ചുകയറി കമ്പുകൊണ്ട് തലയ്ക്കടിച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. മൈലപ്ര സ്വദേശി സദാശിവൻ (46) ആണ് അറസ്റ്റിലായത്. കൈപ്പട്ടൂര്‍ സ്വദേശിനി കല്യാണിയെയാണ് (76) പ്രതി ആക്രമിച്ചത്
വീട്ടില്‍ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്താന്‍ ശ്രമം ; പ്രതി പിടിയില്‍ - pathanamthitta todays news
മൈലപ്ര സ്വദേശി സദാശിവൻ ആണ് പത്തനംതിട്ട പൊലീസിന്റെ പിടിയിലായത്
വീട്ടില്‍ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍
ALSO READ:അമ്പലമുക്ക് കൊലക്കേസ് : രാജേന്ദ്രനുമായി പൊലീസ് വീണ്ടും തമിഴ്നാട്ടില്‍, വെറും കൈയോടെ മടക്കം
ഫെബ്രുവരി 12 ന് സന്ധ്യയ്ക്കായിരുന്നു സംഭവം. പ്രതിയുടെ ഭാര്യയും മറ്റൊരാളുമായി അടുപ്പത്തിലാവാന്‍ ഒത്താശ ചെയ്തുകൊടുത്തുവെന്നാണ് വയോധികയ്ക്കെതിരായ ഇയാളുടെ ആരോപണം. ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശത്തില്‍ പത്തനംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്.