കേരളം

kerala

ETV Bharat / state

കൊവിഡ് പ്രതിരോധം പ്രവർത്തനങ്ങൾ അവലോകന ചെയ്ത് പത്തനംതിട്ട നഗരസഭ - കൊവിഡ് പ്രതിരോധം

വിവിധ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്കായുള്ള സൗകര്യങ്ങള്‍, ഓക്സിജന്‍ ബെഡിന്‍റെ ലഭ്യത തുടങ്ങിയ വിവരങ്ങള്‍ യോഗം വിലയിരുത്തി.

Pathanamthitta Municipality reviews Kovid prevention activities  covid prevention activities  Pathanamthitta Municipality  കൊവിഡ് പ്രതിരോധം  പത്തനംതിട്ട നഗരസഭ
കൊവിഡ് പ്രതിരോധം പ്രവർത്തനങ്ങൾ അവലോകന ചെയ്ത് പത്തനംതിട്ട നഗരസഭ

By

Published : May 5, 2021, 12:36 AM IST

പത്തനംതിട്ട: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ആശുപത്രികളെ ഉള്‍പ്പെടുത്തി പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ടി.സക്കീര്‍ ഹുസൈന്‍റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. വിവിധ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്കായുള്ള സൗകര്യങ്ങള്‍, ഓക്സിജന്‍ ബെഡിന്‍റെ ലഭ്യത തുടങ്ങിയ വിവരങ്ങള്‍ യോഗം വിലയിരുത്തി. എല്ലാ ദിവസവും കൊവിഡ് രോഗികള്‍ക്കായി ലഭ്യമാക്കുന്ന സൗകര്യങ്ങള്‍ നഗരസഭാ കണ്‍ട്രോള്‍ റൂമില്‍ നല്‍കണമെന്ന് യോഗത്തില്‍ തീരുമാനമായി.എല്ലാ ആശുപത്രികളിലും ഫയര്‍ സേഫ്റ്റി ഓഡിറ്റ് നടത്തണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. വിവിധ ആശുപത്രികളുടെ പ്രതിനിധികള്‍, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിനു ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details