പത്തനംതിട്ട: റാന്നിയിൽ അടയ്ക്ക പറിക്കാന്‍ കയറിയ തൊഴിലാളി മരം ഒടിഞ്ഞ് പുഴയില്‍ വീണ് മരിച്ചു. റാന്നി അടിച്ചിപ്പുഴ സ്വദേശി സുനിലാണ് (45) മരിച്ചത്. അടയ്ക്ക പറിക്കാന്‍ കയറുന്നതിനിടെ മരം ഒടിഞ്ഞ് കക്കാട്ടാറിലേക്ക് വീഴുകയായിരുന്നു. വീഴ്‌ചയുടെ ആഘാതത്തില്‍ സാരമായി പരിക്കേറ്റ സുനില്‍ നദിയുടെ അടിത്തട്ടിലേക്ക് താഴ്‌ന്നുപോയി.
അടയ്ക്ക പറിക്കാന്‍ കയറിയ തൊഴിലാളി മരം ഒടിഞ്ഞ് പുഴയില്‍ വീണ് മരിച്ചു - man dies after falling from tree in pathanamthitta
റാന്നി അടിച്ചിപ്പുഴ സ്വദേശി സുനിലാണ് മരിച്ചത്. വീഴ്‌ചയുടെ ആഘാതത്തില്‍ പുഴയുടെ അടിത്തട്ടിലേക്ക് സുനില്‍ താഴ്‌ന്നുപോയി. പെരുനാട് മടത്തുംമൂഴി വലിയ പാലത്തിന് സമീപമാണ് സംഭവം
![അടയ്ക്ക പറിക്കാന്‍ കയറിയ തൊഴിലാളി മരം ഒടിഞ്ഞ് പുഴയില്‍ വീണ് മരിച്ചു Pathanamthitta sunil death died after fell into river areca nut പുഴയില്‍ വീണു മരിച്ചു റാന്നി പെരുനാട് മടത്തുംമൂഴി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16429353-thumbnail-3x2-pta.jpg)
പെരുനാട് മടത്തുംമൂഴി വലിയ പാലത്തിന് സമീപം ചൊവ്വാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. നദിയുടെ ആഴമേറിയ ഭാഗത്ത് വീണതിനാല്‍ നാട്ടുകാര്‍ക്ക് രക്ഷാപ്രവർത്തനം നടത്തുന്നതിനും തടസമായി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പെരുനാട് പൊലീസും റാന്നി ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീമും പത്തനംതിട്ട സ്‌കൂബ ടീമും സ്ഥലത്തെത്തി സുനിലിനെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.