കേരളം

kerala

ETV Bharat / state

Pathanamthitta Lottery office attack പത്തനംതിട്ട ജില്ല ലോട്ടറി ഓഫിസിലെ അതിക്രമം; പ്രതി റിമാൻഡിൽ - Lottery office attack pathanamthitta

Lottery office attack accused remanded: പത്തനംതിട്ട ജില്ല ലോട്ടറി ഓഫിസിൽ ഇന്നലെ അക്രമം നടത്തിയ കേസിലെ പ്രതി വിനോദിനെ കോടതി റിമാൻഡ് ചെയ്‌തു. ജില്ല ലോട്ടറി ഓഫിസില്‍ അതിക്രമിച്ചു കയറിയ യുവാവ് ഉപകരണങ്ങൾ എറിഞ്ഞുടച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു.

പത്തനംതിട്ട ലോട്ടറി  പത്തനംതിട്ട ലോട്ടറി അക്രമം  ലോട്ടറി അക്രമം  ലോട്ടറി ഓഫിസ് അക്രമം  ലോട്ടറി ഓഫിസിൽ അതിക്രമം  പത്തനംതിട്ട ജില്ല ലോട്ടറി ഓഫിസിൽ അക്രമം  ലോട്ടറി  ലോട്ടറി ഓഫിസിൽ സംഘർഷം  ലോട്ടറി അക്രമം പ്രതി  നാരങ്ങാനം  നാരങ്ങാനം വിനോദ്  Pathanamthitta Lottery office attack  Lottery office attack  Lottery office  Lottery office attacked  Lottery office attack accused remanded  Lottery office attack accused  Lottery office attack case  Lottery office attack pathanamthitta  Lottery
Lottery office attack

By

Published : Aug 19, 2023, 10:41 AM IST

പ്രതി റിമാൻഡിൽ

പത്തനംതിട്ട:പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ജില്ല ലോട്ടറി ഓഫിസിൽ അതിക്രമിച്ച് കയറി (Pathanamthitta Lottery office attack) നാശനഷ്‌ടം ഉണ്ടാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ലോട്ടറി ഏജന്‍റായ നാരങ്ങാനം സ്വദേശി വിനോദാണ് (Vinod) ഇന്നലെ (August 18) അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിനുള്ളിൽ അതിക്രമിച്ച് കയറി ഇയാൾ കമ്പ്യൂട്ടറും പ്രിന്‍ററും നശിപ്പിക്കുകയായിരുന്നു.

ജില്ല ലോട്ടറി ഓഫിസർ എൻ ആർ ജിജിയുടെ (N R Jiji) മൊഴിയുടെ അടിസ്ഥാനത്തിൽ എസ് ഐ സജു എബ്രഹാം രജിസ്റ്റർ ചെയ്‌ത കേസിൽ പത്തനംതിട്ട പൊലീസാണ് ഇയാളെ പിടികൂടിയത്. ലോട്ടറി ഓഫിസ് കത്തിക്കുമെന്ന് വിളിച്ച് പറഞ്ഞുകൊണ്ട് റിസപ്ഷൻ കൗണ്ടറിൽ കടന്ന് അക്രമം നടത്തുകയായിരുന്നു ഇയാൾ. സമ്മാനങ്ങൾ കുറവാണെന്നും സമ്മാനത്തുക ലഭിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു ഇയാളുടെ പരാക്രമം.

റിസപ്ഷനിലെ ജീവനക്കാരോട് തട്ടിക്കയറി പ്രിന്‍ററും കമ്പ്യൂട്ടറും എടുത്ത് താഴെയിട്ട് പൊട്ടിക്കുകയായിരുന്നു. തടഞ്ഞപ്പോൾ കയ്യേറ്റത്തിനും മുതിർന്നു. കൂടാതെ വെല്ലുവിളി നടത്തുകയും ചെയ്‌തു. ഉപകരണങ്ങൾ തകർത്തതിൽ ആകെ 40,000 രൂപയുടെ നഷ്‌ടം ഉണ്ടായതായി ജില്ല ലോട്ടറി ഓഫിസറുടെ മൊഴിയിൽ പറയുന്നു.

സ്റ്റേഷനിൽ അറിയിച്ചത് അനുസരിച്ച് എത്തിയ പൊലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്നാണ് വിനോദിനെ കീഴ്‌പ്പെടുത്തിയത്. റിസപ്ഷനിൽ ഡ്യൂട്ടി ചെയ്‌തിരുന്ന വിനോദ് കുമാർ, ദിവസവേതന ജീവനക്കാരി ആശ എന്നിവരെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്‌തു. പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇന്നലെ റിമാൻഡ് ചെയ്‌തു.

'ഗാന്ധിയന്‍ മാര്‍ഗം വെടിഞ്ഞ് ഹിംസയിലേക്ക് നീങ്ങുന്നു' (Lottery office attack) :'നൂറ് രൂപ പോലും ഗ്യാരന്‍റി ലോട്ടറി വകുപ്പ് ഏജന്‍റുമാര്‍ക്ക് നല്‍കുന്നില്ല. ലോട്ടറിയുടെ പേര് പറഞ്ഞ് സാധാരണക്കാരെ കബളിപ്പിക്കുകയാണ്. സത്യാവസ്ഥ എല്ലാവരും മനസിലാക്കണം. ഗാന്ധിയന്‍ മാര്‍ഗം വെടിഞ്ഞ് ഹിംസയിലേക്ക് നീങ്ങുന്നു. എന്‍റെ പേര് വിനോദ്'- എന്ന് പറഞ്ഞായിരുന്നു യുവാവിന്‍റെ പരാക്രമം.

പ്രതി വിനോദ് ഷര്‍ട്ട് ധരിക്കാതെ കൈലിയുടുത്താണ് ഓഫിസിൽ എത്തിയത്. ഓഫിസ് കത്തിക്കാനാണ് വരുന്നതെന്ന് പറഞ്ഞായിരുന്നു ഓഫിസിനുള്ളിലേക്ക് കയറി വന്നത്. ഓഫിസിലേക്ക് കടന്നു ചെന്ന ഇയാള്‍ റിസപ്ഷനിലിരുന്ന ജീവനക്കാരിക്ക് നേരെ തട്ടിക്കയറി. തുടര്‍ന്ന് അവരുടെ മേശപ്പുറത്തിരുന്ന പ്രിന്റര്‍ എറിഞ്ഞുടച്ചു. തുടർന്ന് അസഭ്യം പറഞ്ഞു കൊണ്ട് കമ്പ്യൂട്ടര്‍ മോണിറ്റര്‍ അടിച്ചു തകര്‍ത്തു. ജീവനക്കാര്‍ ഇടപെട്ടപ്പോള്‍ ഇയാള്‍ അവരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

ലോട്ടറിയാണ് തന്‍റെ ഉപജീവനമാര്‍ഗം, നിങ്ങള്‍ സാധാരണ ജനങ്ങളെ പറ്റിക്കുകയാണ്’ എന്ന് ഇയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. ലോട്ടറികള്‍ക്ക് സമ്മാനം നല്‍കാതെ കബളിപ്പിക്കുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിനോദ് മാധ്യമങ്ങളോട് പറഞ്ഞത്.

ABOUT THE AUTHOR

...view details