പത്തനംതിട്ട:കോഴഞ്ചേരിയിൽ സിഗ്നല്‍ തെറ്റിച്ച് അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്. കോഴഞ്ചേരി നാരങ്ങാനം ഗുരുചൈതന്യത്തില്‍ ബിന്ദുവിനാണ് പരിക്കേറ്റത്. കോഴഞ്ചേരി കുരിശുമുക്കിലാണ് സംഭവം.
video: സിഗ്നല്‍ തെറ്റിച്ചെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടർ യാത്രക്കാരിയെ ഇടിക്കുന്ന ദൃശ്യം - kozhenchery bus accident
കോഴഞ്ചേരി കുരിശുമുക്കിലാണ് സിഗ്നൽ തെറ്റിച്ച് അമിതവേഗത്തിൽ വന്ന സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റത്.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുരിശുമുക്കിലെ സിഗ്നലിൽ ചുവപ്പ് ലൈറ്റ് കത്തി നിൽക്കുമ്പോൾ പൊയ്യാനില്‍ ജങ്ഷനില്‍ നിന്നും ടികെ റോഡിലൂടെ തെക്കേമല ഭാഗത്തേക്ക് സ്വകാര്യ ബസ് അമിതവേഗത്തിൽ പാഞ്ഞെത്തുകയായിരുന്നു. ഈസമയം സിഗ്നൽ ലഭിച്ച ബിന്ദു റോഡിലേക്ക് പ്രവേശിക്കുന്നതും പാഞ്ഞുവന്ന ബസ് ഇടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
ബസ് പെട്ടന്ന് നിർത്തിയതിനാൽ പിൻചക്രം ദേഹത്ത് കയറാതെ ബിന്ദു രക്ഷപെടുകയായിരുന്നു. ബസിനടിയിലേക്ക് വീണ ബിന്ദുവിനെ മറ്റ് വാഹനങ്ങളില്‍ വന്നവരും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു. കൈക്കും തോളിനും സാരമായി പരിക്കേറ്റ ബിന്ദു ജില്ല ആശുപതിയില്‍ ചികിത്സയിലാണ്.