പത്തനംതിട്ട: നിര്‍ദ്ദിഷ്ട കോന്നി മെഡിക്കല്‍ കോളജില്‍ 2021ഓടെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. മെഡിക്കല്‍ കോളജിന്‍റെ ഭാഗമായി 300 കിടക്കകള്‍ ഉള്ള ആശുപത്രിക്കെട്ടിടം 2020 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഒന്നാം ഘട്ടത്തിന്‍റെ നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോളജിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കോന്നി മെഡിക്കല്‍ കോളജ് 2021ല്‍ പ്രവര്‍ത്തനമാരംഭിക്കും - കോന്നി മെഡിക്കല്‍ കോളജ് 2021ല്‍ പ്രവര്‍ത്തനമാരംഭിക്കും
ആശുപത്രിക്കെട്ടിടം 2020 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേര്‍ന്നു.
![കോന്നി മെഡിക്കല്‍ കോളജ് 2021ല്‍ പ്രവര്‍ത്തനമാരംഭിക്കും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4263474-453-4263474-1566943474653.jpg)
2020 അവസാനത്തോടെ മെഡിക്കല്‍ കൗണ്‍സിലിന്‍റെ അനുമതിക്കായി അപേക്ഷിക്കും. 50 വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കണമെങ്കില്‍ 300 കിടക്കകള്‍ ഉള്ള ആശുപത്രി ആദ്യം പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബന്ധന. അംഗീകാരം നിലനില്‍ക്കണമെങ്കില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, സ്റ്റുഡന്‍റ്സ് ക്വാര്‍ട്ടേഴ്സ്, ലൈബ്രററി എന്നിവയെല്ലാം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനായി എച്ച്എന്‍എല്‍ ഹൈറ്റ്സിനെ എസ്പിവിയായി (സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍) ചുമതലപ്പെടുത്തി 414 കോടി രൂപയുടെ ഭരണാനുമതി നല്‍കിക്കഴിഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ ലഭിക്കുന്ന മുറക്ക് തുക കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കി വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
TAGGED:
പത്തനംതിട്ട