പത്തനംതിട്ട:അടൂരിൽ വിമുക്തഭടന് ചവിട്ടേറ്റ് മരിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പള്ളിക്കല്‍ നടയില്‍ പടീറ്റതില്‍ വീട്ടില്‍ വിഷ്ണുനാഥിനെയാണ് (25) അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വിമുക്തഭടന് ചവിട്ടേറ്റ് മരിച്ച കേസ്; യുവാവ് അറസ്റ്റിൽ - Pathanamthitta gopalakrishnan death news
യുവാവിന്റെ വീട്ടിൽ വച്ച തർക്കമുണ്ടാകുകയും തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണന് ചികിത്സയിലിരിക്കെ 29നാണ് മരിച്ചത്.
![വിമുക്തഭടന് ചവിട്ടേറ്റ് മരിച്ച കേസ്; യുവാവ് അറസ്റ്റിൽ വിമുക്തഭടന് ചവിട്ടേറ്റ് മരിച്ച കേസ് വിമുക്തഭടന് ചവിട്ടേറ്റ് മരിച്ച കേസ് വാർത്ത വിമുക്തഭടന് ചവിട്ടേറ്റ് മരിച്ച കേസ് പത്തനംതിട്ട വാർത്ത gopalakrishnan death Pathanamthitta gopalakrishnan death Pathanamthitta gopalakrishnan death news youth arrested](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13146538-thumbnail-3x2-hjqweq.jpg)
കഴിഞ്ഞ മാസം 12ന് വിഷ്ണുനാഥിന്റെ വീട്ടില്‍ വച്ചുണ്ടായ വഴക്കിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 29നാണ് മരിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചവിട്ടേറ്റാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഗോപാലകൃഷ്ണന് നാല് വര്‍ഷമായി വിഷ്ണുനാഥിന്റെ മാതാവിനോപ്പമാണ് താമസിച്ചു വന്നത്.
ALSO READ:കിണർ നിർമിക്കുന്നതിനിടെ തൊഴിലാളിയെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമം