കേരളം

kerala

ETV Bharat / state

മത്തായിയുടെ മരണം; വനം വകുപ്പിന്‍റേത് ഗുരുതര വീഴ്‌ചയെന്ന് അന്വേഷണ റിപ്പോർട്ട് - pathanamthitta

മത്തായിയെ കസ്റ്റഡിയിൽ എടുത്ത നടപടി ക്രമങ്ങളിൽ വീഴ്‌ച സംഭവിച്ചതായാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ

മത്തായിയുടെ മരണം  അന്വേഷണ റിപ്പോർട്ട്  വനം വകുപ്പ്  ഡിവൈഎസ്‌പി ആർ.പ്രദീപ് കുമാര്‍  pathanamthitta  forest custody death
മത്തായിയുടെ മരണം; വനം വകുപ്പിന് ഗുരുതര വീഴ്‌ചയെന്ന് അന്വേഷണ റിപ്പോർട്ട്

By

Published : Aug 3, 2020, 11:13 AM IST

Updated : Aug 3, 2020, 1:08 PM IST

പത്തനംതിട്ട: കസ്റ്റഡിയില്‍ ഇരിക്കെ യുവാവ് കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ വനം വകുപ്പിന് ഗുരുതര വീഴ്‌ചയെന്ന് അന്വേഷണ റിപ്പോർട്ട്. ഫാം ഉടമയായ മത്തായിയെ കസ്റ്റഡിയിൽ എടുത്ത നടപടി ക്രമങ്ങളിൽ വീഴ്‌ച സംഭവിച്ചതായാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ഡിവൈഎസ്‌പി ആർ.പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ക്യാമറയും മെമ്മറി കാർഡും നഷ്ടമായ വിഷയത്തിലാണ് അന്വേഷണവും തെളിവെടുപ്പും നടന്നത്. ഇത് ഒരു ഘട്ടത്തിലും വനം വകുപ്പിൻ്റെ അന്വേഷണ പരിധിയിൽ വരുന്ന വിഷയമല്ല. വനംവകുപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയാണ് വേണ്ടിരുന്നത്. എന്നാൽ ഇവിടെ അതുണ്ടായില്ലെന്നും അന്വേഷണ സംഘം വിലയിരുത്തി. ചിറ്റാർ വനം സ്റ്റേഷനിലെ രേഖകളുടെ ആദ്യഘട്ട പരിശോധന അന്വേഷണ സംഘം പൂർത്തിയാക്കി.

മത്തായിയുടെ മരണം; വനം വകുപ്പിന്‍റേത് ഗുരുതര വീഴ്‌ചയെന്ന് അന്വേഷണ റിപ്പോർട്ട്

അതേസമയം നീതി ലഭിക്കാതെ ശവസംസ്‌ക്കാരം നടത്തില്ലെന്ന നിലപാടിലാണ് കുടുംബം. മൃതദേഹം ഇപ്പോഴും റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്. മത്തായിയുടെ മരണത്തിനിടയാക്കിയ സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് വനപാലകരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് കെ.യു.ജനീഷ് കുമാർ എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ മത്തായിയെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് പ്രവർത്തകരുടെ നേത്യത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് മുമ്പിൽ ധർണ നടത്തിയിരുന്നു.

Last Updated : Aug 3, 2020, 1:08 PM IST

ABOUT THE AUTHOR

...view details