പത്തനംതിട്ട: ചന്ദനപ്പിള്ളിയിലെ സ്‌കൂളിൽ വാർഷികാഘോഷത്തിന് ചിക്കൻ ബിരിയാണി കഴിച്ച പത്ത് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. പത്ത് കുട്ടികളും ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ചന്ദനപ്പള്ളി റോസ് ഡെയില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. വെള്ളിയാഴ്‌ച നടന്ന സ്‌കൂൾ വാർഷികാഘോഷത്തിനാണ് ബിരിയാണി വിതരണം ചെയ്‌തത്. വെള്ളിയാഴ്‌ച രാവിലെ 11 മണിക്ക് സ്‌കൂളില്‍ എത്തിച്ച ഭക്ഷണം കുട്ടികള്‍ക്ക് നല്‍കിയത് വൈകിട്ട് ആറ് മണിയ്‌ക്കാണെന്നാണ് വിവരം.