പത്തനംതിട്ട: പ്രളയത്തെ അതിജീവിക്കാൻ മുൻ കരുതലെടുത്ത് കൃഷി ചെയ്തിട്ടും വെള്ളപ്പൊക്കത്തെ തുടർന്ന് കൃഷി നാശം സംഭവിച്ചതിന്‍റെ വിഷമത്തിൽ മാധവന്‍. 2019 ൽ ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ കുറ്റൂർ തെങ്ങേലി പനച്ചിത്ര വീട്ടിൽ പി.എം മാധവൻ എന്ന 72കാരനായ കർഷകനാണ് വൻ കൃഷിനാശം സംഭവിച്ചത്. ഒരേക്കർ വരുന്ന ഭൂമിയിലെ കൃഷി മുഴുവൻ ഇത്തവണത്തെ പ്രളയത്തിൽ നശിച്ചു. പാവൽ, വെള്ളരി, പടവലം, പയർ, ചീര, കപ്പ, ചേന, വിവിധയിനം വാഴകൾ തുടങ്ങിയ കാർഷിക വിളകളാണ് പാടേ നശിച്ചത്.
പത്തനംതിട്ടയില്‍ വെള്ളപൊക്കത്തില്‍ വൻ കൃഷിനാശം - വെള്ളപൊക്കത്തെ തുടര്‍ന്ന് വൻ കൃഷിനാശം
മുന്‍കരുതലെടുത്തിട്ടും ഒരേക്കർ വരുന്ന ഭൂമിയിലെ കൃഷി മുഴുവന്‍ നശിച്ചു. 2019 ൽ ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ കര്‍ഷകനാണ് ദുരവസ്ഥ
2018ലെ പ്രളയത്തിലും വൻ കൃഷി നാശം സംഭവിച്ചിരുന്നു. ഇതേ തുടർന്ന് വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനായി കഴിഞ്ഞ വർഷം കൃഷി ഭൂമി രണ്ടരയടിയോളം മണ്ണിട്ട് ഉയർത്തിയിരുന്നു. സ്വന്തമായി ഉള്ള ഒന്നര ഏക്കർ ഭൂമിയിലും ഒരേക്കർ പാട്ടത്തിനെടുത്തുമാണ് മാധവൻ കൃഷി നടത്തുന്നത്. മുമ്പ് കുറ്റൂർ പഞ്ചായത്തിലെ പ്രധാന കരിമ്പ് കർഷകൻ കൂടിയായിരുന്നു മാധവൻ. കരിമ്പ് കൃഷി നഷ്ടമായതോടെ ഏഴ് വർഷം മുമ്പാണ് പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. ഒരു കൈക്ക് സ്വാധീനക്കുറവുള്ള മാധവനെ കൃഷി കാര്യങ്ങളിൽ സഹായിക്കാൻ ഒരു സഹായി മാത്രമാണുള്ളത്.