പത്തനംതിട്ട:ജില്ലയിലെ ആശുപത്രികളില്‍ രോഗികളെ കാണാന്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് ഡി.എം.ഒ ഡോ. എ.എല്‍ ഷീജ അറിയിച്ചു. ഒ.പിയിലെത്തുന്ന രോഗിയോടൊപ്പം ആവശ്യമെങ്കില്‍ ഒരു സഹായി മാത്രം വന്നാല്‍ മതിയാകും. ഒ.പി.യിലും ഫാര്‍മസിയിലും ഉള്‍പ്പെടെ ആശുപത്രിയില്‍ ശാരീരിക അകലം പാലിക്കണം. മാസ്‌കുകള്‍ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കാന്‍ പാടില്ല.
പത്തനംതിട്ടയിലെ ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് - ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്
പനി, ശ്വാസകോശ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സാധാരണ ക്യൂവില്‍ നില്‍ക്കാതെ ആശുപത്രി ഹെല്‍പ് ഡെസ്‌കില്‍ ബന്ധപ്പെടണം
പത്തനംതിട്ടയിലെ ആശുപത്രി
പനി, ശ്വാസകോശ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സാധാരണ ക്യൂവില്‍ നില്‍ക്കാതെ ആശുപത്രി ഹെല്‍പ് ഡെസ്‌കില്‍ ബന്ധപ്പെടണം. രോഗികള്‍ അവശ്യഘട്ടങ്ങളില്‍ മാത്രം ആശുപത്രിയില്‍ എത്തിയാല്‍ മതി. ഡോക്ടര്‍മാരെ പരമാവധി ഫോണില്‍ ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ തേടണമെന്നും ഡി.എം.ഒ അറിയിച്ചു.