കേരളം

kerala

ETV Bharat / state

മൂന്ന് ദിവസം പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ട് - ജില്ലാ കലക്ടര്‍ പി.ബി നൂഹ് വാര്‍ത്തകള്‍

ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ തലത്തിലും താലൂക്ക് തലത്തിലുമായി കണ്‍ട്രോള്‍ റൂമുകളും തുറന്നു

pathanamthitta district yellow alert  പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ട്  യെല്ലോ അലര്‍ട്ട്  ജില്ലാ കലക്ടര്‍ പി.ബി നൂഹ് വാര്‍ത്തകള്‍  yellow alert in kerala
മൂന്ന് ദിവസം പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ട്

By

Published : May 16, 2020, 7:49 PM IST

പത്തനംതിട്ട: 16,17,18 തീയതികളില്‍ ജില്ലയില്‍ വേനല്‍മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യോല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ പി.ബി നൂഹ്. വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ തലത്തിലും താലൂക്ക് തലത്തിലുമായി കണ്‍ട്രോള്‍ റൂമുകളും തുറന്നു.

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍-0468-2322515, ജില്ലാ കലക്‌ട്രേറ്റ്-0468-2222515, താലൂക്ക് ഓഫീസ് അടൂര്‍-04734-224826, താലൂക്ക് ഓഫീസ് കോഴഞ്ചേരി-0468-2222221,താലൂക്ക് ഓഫീസ് കോന്നി-0468-2240087, താലൂക്ക് ഓഫീസ് റാന്നി-04735-227442, താലൂക്ക് ഓഫീസ് മല്ലപ്പള്ളി-0469-2682293, താലൂക്ക് ഓഫീസ് തിരുവല്ല-0469-2601303.

ABOUT THE AUTHOR

...view details