പത്തനംതിട്ട: കഴിഞ്ഞ രാത്രി പെയ്ത ശക്തമായ മഴ വോട്ടെടുപ്പിനെ ഒരു രീതിയിലും ബാധിച്ചിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പിബി നൂഹ്. കോന്നി കലഞ്ഞുർ ഗവ ഹയർ സെക്കന്‍ററി സ്ക്കൂളിലെ ബൂത്തുകളിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴ വോട്ടെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് കലക്ടർ പി.ബി നൂഹ് - Pathanamthitta district collector
ചില ബൂത്തുകളിൽ വൈദ്യുതി തകരാർ ഉണ്ടായെങ്കിലും വേഗം തന്നെ പരിഹരിക്കാൻ കഴിഞ്ഞതായും പത്തനംതിട്ട ജില്ലാ കലക്ടർ പിബി നൂഹ്
ശക്തമായ മഴ; വോട്ടെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ
ചില ബൂത്തുകളിൽ വൈദ്യുതി തകരാർ ഉണ്ടായെങ്കിലും വേഗം തന്നെ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചില സ്ഥലങ്ങളിൽ റോഡിൽ വെള്ളം കയറിയിട്ടുണ്ട്. എന്നാൽ എവിടെയും ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നും വോട്ടെടുപ്പ് സുഗമമായി പുരോഗമിക്കുന്നുണ്ടെന്നും പിബി നൂഹ് പറഞ്ഞു.