കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ സ്‌പെഷ്യല്‍ ബാലറ്റ് ഉപയോഗിച്ചത് 19765 പേര്‍ - പത്തനംതിട്ട ജില്ല

പത്തനംതിട്ട ജില്ലയില്‍ ആകെ 20677 പേരാണ് സ്‌പെഷ്യല്‍ ബാലറ്റിന് അര്‍ഹത നേടിയത്

ballot votes  Pathanamthitta district  സ്‌പെഷ്യല്‍ ബാലറ്റ് വോട്ട്  പത്തനംതിട്ട ജില്ല  നിയമസഭാ തെരഞ്ഞെടുപ്പ് 2021
ജില്ലയില്‍ 19765 പേര്‍ സ്‌പെഷ്യല്‍ ബാലറ്റ് വോട്ട് രേഖപ്പെടുത്തി

By

Published : Apr 3, 2021, 11:56 PM IST

പത്തനംതിട്ട: ജില്ലയില്‍ 19765 പേര്‍ സ്‌പെഷ്യല്‍ ബാലറ്റ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി. 80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍, ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ എന്നിവരുടെ വോട്ടുകളാണ് ഇത്തരത്തില്‍ വീട്ടിലെത്തി ശേഖരിച്ചത്. മാര്‍ച്ച് 17 വരെ പ്രത്യേക ബാലറ്റിന് അപേക്ഷിച്ചവര്‍ക്കാണ് ഈ സൗകര്യം ഒരുക്കിയത്.

ആകെ 20677 പേരാണ് സ്‌പെഷ്യല്‍ ബാലറ്റിന് അര്‍ഹത നേടിയത്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ രണ്ട് വരെ തീയതികളിലാണ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി സ്‌പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരിച്ചത്. സ്‌പെഷ്യല്‍ ബാലറ്റ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയവര്‍ക്ക് പിന്നീട് ബൂത്തില്‍ പോയി വോട്ട് ചെയ്യാനുള്ള അവസരമില്ല. പത്തനംതിട്ട ജില്ലയില്‍ 221 പോളിംഗ് ടീമിനെയാണ് ഇത്തരത്തില്‍ വോട്ട് ശേഖരിക്കുന്നതിനായി നിയോഗിച്ചത്.

ABOUT THE AUTHOR

...view details