പത്തനംതിട്ട:നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയതായി ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ അറിയിച്ചു. അടൂർ ഏനാദിമംഗലം മാരൂർ ഒഴുകുപാറ വടക്കേചരുവിൽ വീട്ടിൽ സൂര്യലാൽ (24) നെയാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(കാപ്പ)പ്രകാരം അറസ്റ്റ് ചെയ്‌ത് കരുതൽ തടങ്കലിലാക്കിയത്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു.
പത്തനംതിട്ടയില്‍ ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി - pathanamthitta criminal arrested under capa
നരഹത്യാശ്രമം, നിരോധിത മയക്കുമരുന്ന് പുകയില ഉൽപ്പനങ്ങൾ കൈവശം വയ്ക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇയാള്‍
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്‌ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നരഹത്യാശ്രമം, നിരോധിത മയക്കുമരുന്ന് പുകയില ഉൽപ്പനങ്ങൾ കൈവശം വയ്ക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് സൂര്യലാൽ. ഇത്തരത്തിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകൾക്കെതിരെ കാപ്പ നിയമ പ്രകാരം ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലയിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട രണ്ടുപേരെ അടുത്തിടെ കാപ്പ നിയമം 15(1) അനുസരിച്ച് ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നു.
TAGGED:
#pta kapa