പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറിയായി കെപി ഉദയഭാനു തുടരും. മൂന്നാം തവണയാണ് കെപി ഉദയഭാനു സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ആരോഗ്യ മന്ത്രി വീണ ജോർജ്, മുന്‍ എഐസിസി അംഗവും മുന്‍ ജില്ല കോണ്‍ഗ്രസ് പ്രസിഡന്‍റുമായിരുന്ന അഡ്വ. പീലിപ്പോസ് തോമസ് എന്നിവരെ ജില്ല കമ്മിറ്റിയില്‍ ഉൾപ്പെടുത്തി. ഇരുവരെയും കൂടാതെ അഡ്വ. എസ് മനോജ്, ലസിത നായര്‍, പിബി സതീഷ് കുമാര്‍ എന്നിവരാണ് ജില്ല കമ്മിറ്റിയിലെ പുതു മുഖങ്ങള്‍.
പത്തനംതിട്ട സിപിഎം ജില്ല സെക്രട്ടറിയായി കെപി ഉദയഭാനു തുടരും - Pathanamthitta CPM district secretary KP Udayabhanu
സിപിഎം ജില്ല കമ്മിറ്റിയിലേക്ക് അഞ്ച് പുതു മുഖങ്ങളെ ഉൾപ്പെടുത്തി. അതേ സമയം നാല് പേരെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ പി ഉദയഭാനു തുടരും
അതേ സമയം ജില്ല കമ്മിറ്റിയില്‍ നിന്ന് നാലു പേരെ ഒഴിവാക്കി. ടികെജി നായര്‍, അമൃതം ഗോകുലന്‍, പ്രകാശ് ബാബു, ജി അജയകുമാര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. മുതിര്‍ന്ന നേതാവായ ടികെജി നായരുടെ ഭാര്യ നിര്‍മ്മലദേവി, റാന്നി ഏരിയാ സെക്രട്ടറി പി പ്രസാദ് എന്നിവരെ ജില്ല സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. മൂന്നു ദിവസത്തെ സമ്മേളനം ബുധനാഴ്‌ച സമാപിക്കും.
ALSO READ:ഗോവയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിച്ചു