കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ ആദ്യ ഡോസ് വാക്‌സിനേഷന് നിയന്ത്രണം - സെക്കന്‍ഡ് ഡോസ് വാക്‌സിനേഷൻ

സെക്കന്‍ഡ് ഡോസ് വാക്‌സിനേഷന്‍റെ മുന്‍ഗണനാ ലിസ്റ്റ് ആശാ വര്‍ക്കര്‍മാര്‍ തയാറാക്കും. വാക്സിന്‍റെ ലഭ്യത വര്‍ധിക്കുന്നതിനനുസരിച്ച് ആദ്യ ഡോസ് വാക്സിനേഷന്‍ പുനരാരംഭിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

#pta vaccine  ആദ്യ ഡോസ് വാക്‌സിനേഷന്‍  Pathanamthitta  Pathanamthitta covid vaccination  covid vaccination availability  സെക്കന്‍ഡ് ഡോസ് വാക്‌സിനേഷൻ  covid vaccination
ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആദ്യ ഡോസ് വാക്‌സിനേഷന്‍ ഉണ്ടാകില്ലെന്ന് കലക്ടർ

By

Published : Apr 30, 2021, 7:04 PM IST

പത്തനംതിട്ട:ജില്ലയില്‍ മേയ് ഒന്നിന് ശേഷം ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കൊവിഡിന്‍റെ ആദ്യ ഡോസ് വാക്‌സിനേഷന്‍ ഉണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സെക്കന്‍ഡ് ഡോസ് വാക്സിന്‍ എടുക്കുന്നതിനായിരിക്കും മുന്‍ഗണന. മുന്‍ഗണനാ ക്രമത്തില്‍ ആശാ വര്‍ക്കര്‍മാര്‍ വാര്‍ഡ് തലത്തില്‍ സെക്കന്‍ഡ് ഡോസ് വാക്സിന്‍ എടുക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിച്ച് വാക്സിന്‍ എടുക്കാനുള്ള സൗകര്യം ഒരുക്കും.

വാക്സിനേഷന്‍ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കുന്നതിനും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും വേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാക്സിന്‍റെ ലഭ്യത അനുസരിച്ച് കൂടുതല്‍ സെന്‍ററുകളിലേക്ക് വാക്സിനേഷന്‍ വ്യാപിപ്പിക്കും. ഒരു വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പരമാവധി 100 പേര്‍ക്കാണ് ഒരു ദിവസം വാക്‌സിന്‍ എടുക്കാന്‍ സൗകര്യമെരുക്കുന്നത്. ജില്ലയില്‍ 16 കേന്ദ്രങ്ങളിലാണ് കൊവിഡ് വാക്സിനേഷന്‍ നൽകുക. വാക്സിന്‍റെ ലഭ്യത വര്‍ധിക്കുന്നതിനനുസരിച്ച് ആദ്യ ഡോസ് വാക്സിനേഷന്‍ പുനരാരംഭിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details