പത്തനംതിട്ടയിൽ 159 പേർക്ക് കൂടി കൊവിഡ് - Pathanamthitta covid updates
145 പേര് രോഗമുക്തരായി. 10,744 പേര് നിരീക്ഷണത്തിലാണ്
പത്തനംതിട്ടയിൽ 159 പേർക്ക് കൂടി കൊവിഡ്
പത്തനംതിട്ട: ജില്ലയില്‍ 159 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര് വിദേശത്തു നിന്ന് വന്നവരും, 11 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും, 144 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലാത്ത 27 പേരുണ്ട്. കൂടാതെ കൊവിഡ് ബാധിതരായ നാല് പേരുടെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ജില്ലയിൽ 145 പേര് രോഗമുക്തരായി. 10,744 പേര് നിരീക്ഷണത്തിലാണ്. 1547 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.