പത്തനംതിട്ട: ജില്ലയില്‍ 216 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 11 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 37 പേരുണ്ട്. 200 പേര് ഇന്ന് രോഗമുക്തരായി. ജില്ലയിൽ ഇനി 1908 പേര് ചിക്തസയിലുണ്ട്. 10148 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുളളത്.
പത്തനംതിട്ടയിൽ 216 പേര്‍ക്ക് കൊവിഡ്
196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
പത്തനംതിട്ടയിൽ 216 പേര്‍ക്ക് കൊവിഡ്
പരിശോധനയ്ക്ക് അയച്ചതിൽ 1786 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് മൂലമുളള മരണനിരക്ക് 0.56 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.23 ശതമാനമാണ്.