പത്തനംതിട്ടയില്‍ 234 പേര്‍ക്ക് കൊവിഡ് - പത്തനംതിട്ട കൊവിഡ് കണക്കുകൾ
226 പേര്‍ രോഗമുക്തരായി

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 226 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 207 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 47 പേരുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.21 ശതമാനമാണ്. ജില്ലയിൽ നിലവിൽ 1827 രോഗികളുണ്ട്. 9399 പേര്‍ നിരീക്ഷണത്തിലാണ്. 1621 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ കൊവിഡ് മരണനിരക്ക് 0.57 ശതമാനമാണ്.