പത്തനംതിട്ട: ജില്ലയിൽ 248 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അതേ സമയം 257 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്നും, 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. 218 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 21 പേരുണ്ട്. ജില്ലയിൽ നിലവിൽ 2984 പേർ രോഗികൾ ചിക്തസയിലുണ്ട്. 2641 പേർ ഐസോലേഷനിലാണ്. വിദേശത്തു നിന്നും തിരിച്ചെത്തിയ 2423 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3784 പേരും നിലവിൽ നിരീക്ഷണത്തിലാണ്. മരണനിരക്ക് 0.57 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.5 ശതമാനമാണ്.