പത്തനംതിട്ട: ജില്ലയില്‍ ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 20 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 159 ആയി. 170 പേർക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 160 പേർ ജില്ലയിലും പത്ത് പേർ ജില്ലക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ടയില്‍ ഏഴ് പേർക്ക് കൂടി കൊവിഡ് - kerala covid news
170 പേർക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 160 പേർ ജില്ലയിലും പത്ത് പേർ ജില്ലക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ടയില്‍ ഏഴ് പേർക്ക് കൂടി കൊവിഡ്
184 പേർ വിവിധ ആശുപത്രികളില്‍ ഐസോലേഷനിലാണ്. പുതുതായി 10 പേരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2528 പേരും വിദേശത്തു നിന്നും തിരിച്ചെത്തിയ 2728 പേരും നിലവിൽ നിരീക്ഷണത്തിലാണ്.