കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ 26 പേർക്ക് കൂടി കൊവിഡ്; 15 പേർക്ക് രോഗമുക്തി - പത്തനംതിട്ട കൊവിഡ് വാർത്തകൾ

ഉറവിടം കണ്ടെത്താൻ ആകാത്ത ഒരാൾക്ക് ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. 24 പേർ വിദേശത്ത് നിന്നും എത്തിയവരാണ്

pathanamthitta covid updates  pathanamthitta covid patients count  kerala covid news  കേരള കൊവിഡ് വാർത്തകൾ  പത്തനംതിട്ട കൊവിഡ് വാർത്തകൾ  പത്തനംതിട്ട കൊവിഡ് രോഗികൾ കണക്ക്
പത്തനംതിട്ടയില്‍ 26 പേർക്ക് കൂടി കൊവിഡ്; 15 പേർക്ക് രോഗമുക്തി

By

Published : Jul 6, 2020, 9:12 PM IST

പത്തനംതിട്ട:ജില്ലയില്‍ 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഉറവിടം കണ്ടെത്താൻ ആകാത്ത ഒരാൾക്ക് ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. 24 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാൾ പത്തനംതിട്ട കുശേഖരപതി സ്വദേശിയാണ്. ഇയാൾ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരാൾ തമിഴ്നാട് സ്വദേശിയാണ്. മാർക്കറ്റുകൾ കേന്ദ്രീകരിച്ച് നടന്ന പ്രത്യേക പരിശോധനയിൽ തിരുവല്ലയിൽ നിന്ന് ശേഖരിച്ച സാമ്പിളിലാണ് തമിഴ്നാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ഇപ്പോൾ തമിഴ്നാട്ടിലാണ്.

ഇന്ന് 15 പേരാണ് രോഗമുക്തരായത്. ജില്ലയിലാകെ നിലവില്‍ 169 രോഗികളാണ് ഉള്ളത്. ഇതിൽ 158 പേർ ജില്ലയിലും 11 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. 183 പേര്‍ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 2912 പേരും വിദേശത്ത് നിന്ന് തിരിച്ചെത്തിയ 2605 പേരും ജില്ലയില്‍ നിരീക്ഷണത്തിലാണ്.

ABOUT THE AUTHOR

...view details