കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ 203 പേര്‍ക്ക് കൂടി കൊവിഡ് - Corona cases in pathanamthitta

അതേസമയം ജില്ലയിൽ 215 പേര്‍ കൂടി രോഗമുക്തരായി

Pathanamthitta covid updates  Corona cases in pathanamthitta  Covid 19 in kerala
പത്തനംതിട്ടയില്‍ 203 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Oct 31, 2020, 8:03 PM IST

പത്തനംതിട്ട: ജില്ലയില്‍ ശനിയാഴ്ച 203 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 27 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 169 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 30 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൊവിഡ് 19 മൂലം ജില്ലയില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ജില്ലയിൽ 215 പേര്‍ കൂടി രോഗമുക്തരായി. ജില്ലയിൽ ഇതുവരെ 2,449 പേര്‍ രോഗികളായിട്ടുണ്ട്. 13,837 പേർ നിരീക്ഷണത്തിലാണ്. 1,424 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ABOUT THE AUTHOR

...view details