പത്തനംതിട്ട: ജില്ലയില്‍ 247 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം 250 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്നും വന്നതും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 220 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.
പത്തനംതിട്ടിയില്‍ 247 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - പത്തനംതിട്ട കൊവിഡ്
രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്നും വന്നതും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 220 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
പത്തനംതിട്ടിയില്‍ 247 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
ജില്ലയില്‍ കൊവിഡ് ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 250 പേര്‍ രോഗമുക്തരായി. 2440 പേര്‍ രോഗികളായിട്ടുണ്ട്. 2164 പേർ ഐസൊലേഷനിലാണ്. 14782 പേര്‍ നിരീക്ഷണത്തിലുണ്ട്. 1760 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ്-19 മൂലമുള്ള മരണനിരക്ക് 0.55 ശതമാനമാണ്. ജില്ലയുടെ ബുധനാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.67 ശതമാനമാണ്.