പത്തനംതിട്ടയിൽ 221 പേർക്ക് കൂടി കൊവിഡ് - പത്തനംതിട്ട കൊവിഡ്
176 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 87 പേർ രോഗമുക്തരായി.
പത്തനംതിട്ട: ജില്ലയില്‍ 221 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ പത്ത് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും, 35 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 87 പേര്‍ കൂടി രോഗമുക്തരായി. ജില്ലയിൽ ആകെ 1182 പേര്‍ ചികിത്സയിൽ തുടരുന്നു. 1216 പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷനിലാണ്. 11817 പേർ നിരീക്ഷണത്തില്‍ തുടരുന്നു. വിദേശത്തുനിന്നും തിരിച്ചെത്തിയ 2090 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2593 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. 1406 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.