പത്തനംതിട്ടയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് - പത്തനംതിട്ട വാര്‍ത്തകള്‍
ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചായി
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് മെയ് 13ന് എത്തിയ 30 വയസുകാരനായ കടപ്ര സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ജില്ലയില്‍ അഞ്ചു പേര്‍ രോഗികളായിട്ടുണ്ട്. ജില്ലയില്‍ ആകെ 21 പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷനിലാണ്. പുതിയതായി ഏഴു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 11 പ്രൈമറി കോണ്‍ടാക്ടുകളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2388 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 289 പേരും നിരീക്ഷണത്തിലാണ്. ഇതുവരെ 78 കൊവിഡ് കെയര്‍ സെന്‍ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ 553 പേരെ താമസിപ്പിച്ചിട്ടുണ്ട്.