പത്തനംതിട്ടയില്‍ 119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് സ്ഥിരീകരിച്ചു
37 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 18 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
![പത്തനംതിട്ടയില്‍ 119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു Pathanamthitta covid confirmed 119 cases covid news Pathanamthitta പത്തനംതിട്ട കൊവിഡ് സ്ഥിരീകരിച്ചു 37 പേർ രോഗമുക്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8495702-195-8495702-1597935386510.jpg)
പത്തനംതിട്ടയില്‍ 119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
പത്തനംതിട്ട:ജില്ലയില്‍ ഇന്ന് 119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ മരിച്ചു. പ്രമാടം സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. 37 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 18 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 89 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. 464 പേർ രോഗികളായിട്ടുണ്ട്. 492 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. വിദേശത്തു നിന്നും തിരിച്ചെത്തിയ 1427 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1727 പേരും നിലവിൽ നിരീക്ഷണത്തിലാണ്.