പത്തനംതിട്ടയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്
ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി.
![പത്തനംതിട്ടയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു pathanamthitta covid cases covid cases pathanamthitta covid 19 പത്തനംതിട്ട കൊവിഡ് കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7437217-757-7437217-1591026728617.jpg)
പത്തനംതിട്ട:ജില്ലയിൽ ഇന്ന് നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മേയ് 22ന് ബഹ്റിനിൽ നിന്ന് മനാമ -തിരുവനന്തപുരം വിമാനത്തിൽ എത്തിയ കുളനട സ്വദേശിനിയും ഗർഭിണിയുമായ 26 വയസുകാരി, മേയ് 26നും 27നും കുവൈറ്റിൽ നിന്നും കുവൈറ്റ്- കൊച്ചിൻ വിമാനത്തിൽ എത്തിയ മാന്തുക സ്വദേശിനിയായ 30 വയസുകാരി, കടമ്പനാട് സ്വദേശിനിയായ 36 വയസുകാരി, ചെറുകോൽ സ്വദേശിയായ 25 വയസുകാരൻ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. 58 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 3,298 പേരും വിദേശത്ത് നിന്നുമെത്തിയ 733 പേരും നിരീക്ഷണത്തിലാണ്. 114 കൊവിഡ് കെയർ സെന്‍ററുകൾ സജ്ജീകരിച്ചിട്ടുണ്ട്.