കേരളം

kerala

ജനങ്ങളോട് വീടുകളില്‍ ഇരിക്കാന്‍ ആഹ്വാനം ചെയ്‌ത് പി.ബി.നൂഹ്

By

Published : Mar 24, 2020, 9:49 PM IST

Updated : Mar 24, 2020, 10:45 PM IST

പത്തനംതിട്ട ജില്ല കലക്ടര്‍ പി.ബി. നൂഹിന്‍ നേതൃത്വത്തില്‍ സംഘം ജില്ലയിലെ വിവിധ ഇടങ്ങള്‍ സന്ദശിച്ചു.

കൊവിഡിനെ ഒറ്റക്കെട്ടായി നേരിടാം  പത്തനംതിട്ട  ലോക്ക്‌ ഡൗണ്‍  ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആഹ്വാനം ചെയ്‌ത് ജില്ലാ കലക്ടര്‍ പി.ബി. നൂഹ്  തിരുവല്ല സബ് കലക്ടര്‍ ഡോ.വിനയ് ഗോയല്‍  PB Noah calls for people to sit in their homes  PB Noah  pathanamthitta collector PB Nooah
കൊവിഡിനെ ഒറ്റക്കെട്ടായി നേരിടാം; ജനങ്ങളോട് വീടുകളില്‍ ഇരിക്കാന്‍ ആഹ്വാനം ചെയ്‌ത് പി.ബി.നൂഹ്

പത്തനംതിട്ട: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആഹ്വാനം ചെയ്‌ത് ജില്ലാ കലക്ടര്‍ പി.ബി. നൂഹും തിരുവല്ല സബ് കലക്ടര്‍ ഡോ.വിനയ് ഗോയലും. പത്തനംതിട്ട ബസ് സ്റ്റാന്‍ഡ്, അടൂര്‍ ടൗണ്‍, പന്തളം എന്നി സ്ഥലങ്ങള്‍ കലക്ടര്‍മാര്‍ സന്ദര്‍ശിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സമൂഹിക അകലം പാലിക്കണമെന്നും മഹാമാരിയെ ഒറ്റക്കെട്ടായി നേരിടണമെന്നും ജില്ലാ കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.

ജനങ്ങളോട് വീടുകളില്‍ ഇരിക്കാന്‍ ആഹ്വാനം ചെയ്‌ത് പി.ബി.നൂഹ്

പത്തനംതിട്ടയില്‍ പൊലീസ് സേന നടത്തിയ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്ത കലക്ടര്‍ പൊലീസിന് വേണ്ട നിര്‍ദേശങ്ങളും നല്‍കി. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല. അവശ്യസാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നതെന്നും സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ ഒരാള്‍ മാത്രമേ യാത്ര ചെയ്യുന്നുള്ളുയെന്ന കാര്യങ്ങള്‍ ഉറപ്പ് വരുത്താന്‍ അടൂര്‍ ഡിവൈ.എസ്.പി ജവഹര്‍ ജനാര്‍ഡ്, പത്തനംതിട്ട ഡിവൈ.എസ്.പി. കെ. സജീവ് എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.

Last Updated : Mar 24, 2020, 10:45 PM IST

ABOUT THE AUTHOR

...view details