കേരളം

kerala

ETV Bharat / state

കൊടുമണ്‍ കൊലപാതകം; കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കലക്‌ടര്‍ - കൊടുമണ്‍ കൊലപാതകം

ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ ആറു മാസം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും

kodumon murder updates  pathanamthitta collector update  കൊടുമണ്‍ കൊലപാതകം  ജില്ലാ കലക്ടര്‍ പി.ബി. നൂഹ്
കലക്‌ടര്‍ പി.ബി നൂഹ്

By

Published : Apr 22, 2020, 8:48 PM IST

പത്തനംതിട്ട: കൊടുമണിലെ കൊലപാതകവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ജില്ലാ കലക്‌ടര്‍ പി.ബി നൂഹ്. കൊല്ലപ്പെട്ട കുട്ടിയുടേയും സംഭവത്തില്‍ ഉള്‍പ്പെട്ട കുട്ടികളുടേയും ദൃശ്യങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. കുട്ടിയുടെ പേര്, വിലാസം, സ്‌കൂള്‍, കുട്ടിയെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലുള്ള മറ്റ് ഏതെങ്കിലും ദൃശ്യങ്ങളോ, വിവരങ്ങളോ മാധ്യമങ്ങളില്‍ അന്വേഷണത്തിന്‍റെ ഭാഗമായോ കോടതി നടപടികളുടെ ഭാഗമായോ പ്രസിദ്ധപ്പെടുത്താന്‍ പാടില്ല.

നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് ആറു മാസം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. സമൂഹ മാധ്യമങ്ങള്‍ മുഖേന നടത്തുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിച്ചില്ലെങ്കില്‍ നടപടി എടുക്കുമെന്ന് കലക്‌ടര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details