പത്തനംതിട്ട: കോട്ടയം ജില്ലയെ കൊവിഡ് റെഡ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തികള്‍ അടച്ച് പത്തനംതിട്ട. തിരുവല്ല താലൂക്കുമായി അതിര്‍ത്തി പങ്കിടുന്ന അഞ്ച് വഴികള്‍ പൂര്‍ണമായി അടച്ചു.
കോട്ടയം റെഡ് സോണില്‍; പത്തനംതിട്ട അതിര്‍ത്തികള്‍ അടച്ചു - covid pathanamthitta news
പായിപ്പാട് ഭാഗത്തുനിന്നുളള പാലക്കോട്ടാല്‍, വട്ടച്ചുവട്, ബഥേല്‍പ്പടി, പെരുന്തുരുത്തി കല്ലുകടവ്, നാലുകോടി ഒട്ടത്തില്‍കടവ് പാലം റോഡുകളാണ് അടച്ചത്
![കോട്ടയം റെഡ് സോണില്‍; പത്തനംതിട്ട അതിര്‍ത്തികള്‍ അടച്ചു കോട്ടയം അതിര്‍ത്തി പത്തനംതിട്ട കോട്ടയം അതിര്‍ത്തി കോട്ടയം റെഡ് സോണ്‍ ജില്ലാ കലക്ടര്‍ പത്തനംതിട്ട pathanamthitta collector covid covid pathanamthitta news kottayam pathanamthitta border](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6969523-thumbnail-3x2-pta.jpg)
പത്തനംതിട്ട
പായിപ്പാട് ഭാഗത്തുനിന്നുളള പാലക്കോട്ടാല്‍, വട്ടച്ചുവട്, ബഥേല്‍പ്പടി, പെരുന്തുരുത്തി കല്ലുകടവ്, നാലുകോടി ഒട്ടത്തില്‍കടവ് പാലം റോഡുകളാണ് തിങ്കളാഴ്‌ച രാത്രിയോടെ പൂര്‍ണമായി അടച്ചത്. എം.സി. റോഡ്, പെരുന്തുരുത്തി-പുതുപ്പളളി റോഡ് എന്നിവ കര്‍ശന പൊലീസ് പരിശോധനകളോടെ തുറന്നിടും. അടച്ച റോഡുകളില്‍ സന്നദ്ധപ്രവര്‍ത്തകരുടെയേും പൊലീസിന്റെയും നിരീക്ഷണം ഉണ്ടായിരിക്കുമെന്ന് തഹസില്‍ദാര്‍ ജോൺ വർഗീസ് പറഞ്ഞു.