കേരളം

kerala

ETV Bharat / state

ബൈക്കിലെത്തിയവര്‍ യുവതിയെ അടിച്ചു വീഴ്ത്തി മാല കവർന്നു - chain snatched

പത്തനംതിട്ട മഞ്ഞാടി- പുതിരിക്കാട്ട് മല റോഡില്‍ ശനിയാഴ്‌ച വൈകിട്ടായിരുന്നു സംഭവം.

മാല കവര്‍ന്നു വാര്‍ത്ത  മാല പൊട്ടിച്ചു വാര്‍ത്ത  പത്തനംതിട്ട കവര്‍ച്ച വാര്‍ത്ത  യുവതി മാല കവര്‍ച്ച വാര്‍ത്ത  ബൈക്ക് സംഘം മാല കവര്‍ച്ച വാര്‍ത്ത  ബൈക്ക് സംഘം മാല പൊട്ടിച്ചു വാര്‍ത്ത  മാല പൊട്ടിച്ചു  മാല കവര്‍ന്നു  യുവതിയെ അടിച്ചു വീഴ്ത്തി മാല കവര്‍ന്നു  chain snatching  chain snatching news  chain snatching pathanamthitta news  pathanamthitta chain snatching news  chain snatched  woman chain snatch news
പത്തനംതിട്ടയില്‍ ബൈക്കിലെത്തിയവര്‍ യുവതിയെ അടിച്ചു വീഴ്ത്തി മാല കവർന്നു

By

Published : Aug 8, 2021, 7:35 AM IST

പത്തനംതിട്ട: റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ അടിച്ചു വീഴ്ത്തിയ ശേഷം ബൈക്കിലെത്തിയ സംഘം സ്വർണമാല പൊട്ടിച്ചു കടന്നു. തിരുവല്ല മാഞ്ഞാടി പൊയ്‌കയിൽ വീട്ടിൽ ഷീബ സന്തോഷിന്‍റെ നാലര പവന്‍റെ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നത്.

മഞ്ഞാടി-പുതിരിക്കാട്ട് മല റോഡില്‍ ശനിയാഴ്‌ച വൈകീട്ടായിരുന്നു സംഭവം. പുതുശ്ശേരി സപ്ലൈക്കോയിലെ ജീവനക്കാരിയായ ഷീബ ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു. മഴക്കോട്ട് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഷീബയെ അടിച്ചു വീഴ്ത്തി മാല പൊട്ടിച്ചു കടന്നത്.

ബഹളം കേട്ട് ഓടിയെത്തിയ മധ്യവയസ്‌ക്കന് നേരെ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചാണ് മോഷ്‌ടാക്കൾ ബൈക്കിൽ രക്ഷപ്പെട്ടത്. തിരുവല്ല പൊലീസ് അന്വേഷണം ആരംഭിച്ചു.

Also read: റാന്നിയിൽ ആരാധനാലയങ്ങളില്‍ കവര്‍ച്ച നടത്തിയ രണ്ട് പേര്‍ പിടിയില്‍

ABOUT THE AUTHOR

...view details