പത്തനംതിട്ട:കാറും ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. തിരുവല്ല എംസി റോഡിലെ ആറാട്ടുകടവ് ജങ്‌ഷനില്‍ ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 13) രാവിലെ 10 നാണ് സംഭവം. സ്‌കൂട്ടര്‍ യാത്രികന്‍ തലയാര്‍ മേമനയില്‍ വീട്ടില്‍ സോമന്‍, ബൈക്ക് യാത്രികന്‍ കവിയൂര്‍ സ്വദേശി സുജിഷ് എന്നിവര്‍ക്കാണ് പരിക്ക്.
പത്തനംതിട്ടയില്‍ കാറും ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക് - എംസി റോഡിലെ ആറാട്ടുകടവ്
സെപ്‌റ്റംബര്‍ 13 ന് രാവിലെയാണ് പത്തനംതിട്ട നഗരത്തില്‍ അപകടമുണ്ടായത്. ഇരുചക്ര വാഹന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്
![പത്തനംതിട്ടയില്‍ കാറും ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക് pathanamthitta car two wheeler accident pathanamthitta pathanamthitta todays news പത്തനംതിട്ട ഇന്നത്തെ വാര്‍ത്ത പത്തനംതിട്ട എംസി റോഡിലെ ആറാട്ടുകടവ് Arattukadav MC Road](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16361320-264-16361320-1663088263332.jpg)
പത്തനംതിട്ടയില്‍ കാറും ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
ഗുരുതരമായി പരിക്കേറ്റു. ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കാറും തലയാര്‍ ഭാഗത്തേക്ക് പോയ സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.