കേരളം

kerala

ETV Bharat / state

ക്യാമറകളടക്കം 25 ലക്ഷത്തിലേറെ വിലവരുന്നവ കവര്‍ന്നു ; മുഖ്യ പ്രതി പിടിയില്‍

അടൂര്‍ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ക്യാമറ സ്‌കാന്‍ എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ 20ന് പുലര്‍ച്ചെയായിരുന്നു കവര്‍ച്ച

By

Published : Sep 29, 2021, 9:03 PM IST

പത്തനംതിട്ട മോഷണം  മോഷണ വാർത്ത  25 ലക്ഷം മോഷണം  ക്യാമറ അടക്കമുള്ളവയുടെ മോഷണം  പ്രതി അറസ്റ്റിൽ  ക്യാമറ മോഷണം  ക്യാമറ, അനുബന്ധ ഉപകരണങ്ങളുടെ മോഷണം  camera theft news  camera theft news pathanamthitta  pathanamthitta theft news  camera theft news  latest camera theft news
25 ലക്ഷത്തിലേറെ വില വരുന്ന വസ്‌തുക്കളുടെ മോഷണം; പ്രതി അറസ്റ്റിൽ

പത്തനംതിട്ട :25 ലക്ഷത്തിലധികം വില വരുന്ന ക്യാമറകളും അനുബന്ധ സാധനങ്ങളും മോഷ്‌ടിച്ച കേസിലെ മുഖ്യ പ്രതി പൊലീസ് പിടിയിൽ. കോട്ടയം വൈക്കം ഉദയനാപുരം ഷാജാസ് ഭവനില്‍ ഷിജാസാണ് (36) അറസ്റ്റിലായത്.

അടൂര്‍ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ക്യാമറ സ്‌കാൻ എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ 20ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. കോട്ടയം പള്ളം സ്വദേശി എബി ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

കടയുടെ ഷട്ടര്‍ തകർത്ത് അകത്തുകയറിയ മോഷ്‌ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന വിലകൂടിയ ക്യാമറകള്‍, ബാറ്ററികൾ, ലെന്‍സുകൾ ഉൾപ്പെടെയുള്ളവ ചാക്കിലാക്കി കടക്കുകയായിരുന്നു. സിസിടിവി അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പരിശോധിച്ചത് 400ൽ അധികം സിസിടിവി ദൃശ്യങ്ങൾ

കേസിൽ പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ 400ലധികം കേന്ദ്രങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ശേഖരിച്ചത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റുകൾ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതി എറണാകുളം ഭാഗത്തേക്ക് പോയതായി പൊലീസ് കണ്ടെത്തി.

എം സി റോഡരികിൽ പന്തളം കുരമ്പാലയിലുള്ള മൊബൈല്‍ ഷോപ്പില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെക്കുറിച്ചുള്ള കൂടുതൽ സൂചനകൾ ലഭിച്ചു.

ഇവിടെനിന്നും ലഭിച്ച ദൃശ്യങ്ങളിൽ കെഎസ്ആര്‍ടിസി ബസിന്‍റെ പുറകിൽ ചാക്കുകെട്ടുകൾ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയും ഈ ബസ് കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാവുകയുമായിരുന്നു.

മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്‌ജിൽ നിന്നുമാണ് ഇയാൾ അറസ്റ്റിലാകുന്നത്. പ്രതിയെ അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

പ്രതി എംഎസ്‌സി ബിരുദധാരി

എംഎസ്‌സി ബിരുദധാരിയായ പ്രതി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. തൃശൂര്‍, ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്യാമറ കടകളില്‍ മോഷണം നടത്തി ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും കവര്‍ച്ച.

കളമശ്ശേരിയിലും കൊല്ലത്തും സമാനമായ മോഷണശ്രമങ്ങളും ഇയാൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചെറുതുരുത്തി, പുതുനഗരം, പട്ടാമ്പി, വൈക്കം, ഏലത്തൂര്‍, കളമശ്ശേരി എടത്തല, തൃശ്ശൂര്‍ ഈസ്റ്റ്, കിഴക്കമ്പലം, മുളന്തുരുത്തി, പൊലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകളിലും ഇയാൾ പ്രതിയാണ്.

ALSO READ:അമരീന്ദര്‍ ബിജെപിയിലേക്ക് ? ; അമിത് ഷായുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച

ABOUT THE AUTHOR

...view details