കേരളം

kerala

ETV Bharat / state

മാരുതി വാനും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക്‌ ദാരുണാന്ത്യം - തിരുവല്ല വാഹനാപകടം

ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്‍റെ സീറ്റുള്‍പ്പടെ തെറിച്ചുപോയി

വാഹനാപകടം  തിരുവല്ല വാഹനാപകടം  bike accident
മാരുതി വാനും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക്‌ ദാരുണാന്ത്യം

By

Published : Mar 28, 2022, 12:28 PM IST

പത്തനംതിട്ട:തിരുവല്ല കുമ്പനാട് ജങ്‌ഷനില്‍ മാരുതി വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. കോഴഞ്ചേരി ഇലന്തൂര്‍ സ്വദേശി ശ്രീക്കുട്ടന്‍, വാര്യാപുരം സ്വദേശി കലേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ (28 മാര്‍ച്ച് 2022) ഒന്‍പത് മണിയോടെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്‍റെ സീറ്റ് ഉൾപ്പടെ തെറിച്ചു പോയി. അപകടത്തില്‍ യുവാക്കള്‍ തത്ക്ഷണം മരിച്ചതായാണ് വിവരം. കോയിപ്രം പൊലീസെത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കുമ്പനാട്ടെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

Also read: അഖിലേന്ത്യ പണിമുടക്ക്: കേരളത്തില്‍ ശക്തം, പലയിടത്തും ജീവനക്കാരെ തിരിച്ചയക്കുന്നു, വാഹനങ്ങള്‍ തടയുന്നു

ABOUT THE AUTHOR

...view details