പത്തനംതിട്ട:തിരുവല്ലയിൽ കുടുംബ വഴക്കിനെ തുടർന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു. തിരുവല്ല കവിയൂർ പിച്ചകശേരിൽ വീട്ടിൽ ഓമനക്കുട്ടൻ (63) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് തിങ്കളാഴ്ച പുലർച്ചെയാണ് മരണം.
ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു - തിരുവല്ലയിൽ കുടുംബ വഴക്കിനെ തുടർന്ന് ആത്മഹത്യ
തിരുവല്ല പിച്ചകശേരിൽ വീട്ടിൽ ഓമനക്കുട്ടൻ ആണ് മരിച്ചത്
ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു
ALSO READ:ഗൂഢാലോചനക്കേസ്; ദിലീപിന്‍റെ മുൻകൂര്‍ ജാമ്യപേക്ഷ നാളെ വീണ്ടും പരിഗണിക്കും
ഞായറാഴ്ച രാത്രി എട്ട് മണിയോടെ ഓമനക്കുട്ടൻ വീട്ടുകാരുമായി വഴക്കുണ്ടാക്കി. ശേഷം കിടപ്പുമുറിയിൽ കയറി കതകടച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. വാതിൽ ചവിട്ടിത്തുറന്നാണ് കുടുംബം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരതരമായി പൊള്ളലേറ്റ ഓമനക്കുട്ടനെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു.