പത്തനംതിട്ട: നിരോധനാജ്ഞയുടെ ഭാഗമായി വ്യാഴാഴ്ച തിരുവല്ല താലൂക്കിലാകമാനം നടന്ന പരിശോധനകളിൽ 22 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. 15 പേരെ അറസ്റ്റ് ചെയ്തു. പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും രണ്ട് കാറുകളും എട്ട് ബൈക്കുകളും ഉൾപ്പടെ പത്ത് പേരെ അറസ്റ്റ് ചെയ്തു.
തിരുവല്ലയിലെ പരിശോധനയില്‍ 22 വാഹനങ്ങൾ പിടികൂടി - PATHANAMTHITTA 144
പിടിച്ചെടുത്ത വാഹനങ്ങൾ നിരോധനാജ്ഞ പിൻവലിച്ച ശേഷം മാത്രമേ വിട്ടുനൽകൂവെന്ന് പൊലീസ്
തിരുവല്ലയിലെ പരിശോധനയില്‍ 22 വാഹനങ്ങൾ പിടികൂടി
തിരുവല്ല സ്റ്റേഷൻ അതിർത്തിക്കുള്ളിൽ നടത്തിയ പരിശോധനകളിൽ ഒരു ടിപ്പർ ലോറിയടക്കം 12 വാഹനങ്ങളാണ് പിടിച്ചെടുത്തത്. കൂട്ടം കൂടി നിന്നിരുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത വാഹനങ്ങൾ നിരോധനാജ്ഞ പിൻവലിച്ച ശേഷം മാത്രമേ വിട്ടുനൽകൂവെന്നും വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്നും ഡിവൈഎസ്‌പി ജെ.ഉമേഷ് കുമാർ അറിയിച്ചു.