പത്തനംതിട്ട: പിക്കപ്പ് ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവല്ല രാമപുരം പച്ചക്കറി മാർക്കറ്റും മണിപ്പുഴയിലെ വഴിയോര പച്ചക്കറി കച്ചവട കേന്ദ്രവും അടച്ചു. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നും പച്ചക്കറിയുമായി എത്തിയ പിക്കപ്പ് ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പച്ചക്കറി മാർക്കറ്റിലെയും വഴിയോര കച്ചവട കേന്ദ്രത്തിലേയും സ്ഥാപന ഉടമകളും ജീവനക്കാരുമായ 12 പേരെ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചു. പിക്കപ്പ് വാനിൽ നിന്നും പച്ചക്കറി ഇറക്കിയ ലോഡിങ് തൊഴിലാളികളെയും നിരീക്ഷണത്തിലാക്കും.
ഡ്രൈവർക്ക് കൊവിഡ്; രാമപുരത്തും മണിപ്പുഴയിലും പച്ചക്കറി മാർക്കറ്റ് അടപ്പിച്ചു - തിരുവല്ല രാമപുരം പച്ചക്കറി മാർക്കറ്റ്
തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നും പച്ചക്കറിയുമായി എത്തിയ പിക്കപ്പ് ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പച്ചക്കറി മാർക്കറ്റിലെയും വഴിയോര കച്ചവട കേന്ദ്രത്തിലേയും സ്ഥാപന ഉടമകളും ജീവനക്കാരുമായ 12 പേരെ നിരീക്ഷണത്തിലാക്കാൻ തീരുമാനിച്ചു.
![ഡ്രൈവർക്ക് കൊവിഡ്; രാമപുരത്തും മണിപ്പുഴയിലും പച്ചക്കറി മാർക്കറ്റ് അടപ്പിച്ചു pathanamthitta covid updates pick up driver covid thiruvalla ramapuram market manipuzha market complex പത്തനംതിട്ട കൊവിഡ് വാർത്ത പിക്ക് അപ്പ് വാൻ ഡ്രൈവർ കൊവിഡ് തിരുവല്ല രാമപുരം പച്ചക്കറി മാർക്കറ്റ് മണിപ്പുഴയിലെ വഴിയോര പച്ചക്കറി കച്ചവട കേന്ദ്രം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7918618-985-7918618-1594043845328.jpg)
കമ്പത്ത് നിന്നും പച്ചക്കറി എത്തിച്ച പിക്കപ്പ് വാനിന്‍റെ ഡ്രൈവറും കമ്പം കൂടല്ലൂർ സ്വദേശിയായുമായ 22കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പച്ചക്കറി മാർക്കറ്റ് ഉൾപ്പടെയുള്ള കടകൾ മാത്യു.ടി തോമസ് എംഎൽഎയുടെയും നഗരസഭ ചെയർമാൻ ആർ.ജയകുമാറിന്‍റെയും നേതൃത്വത്തിൽ അടപ്പിച്ചത്. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് കമ്പത്തു നിന്നും പിക്കപ്പ് ഡ്രൈവറായ യുവാവ് പച്ചക്കറിയുമായി എത്തിയത്. ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ രണ്ടാം തീയതി രാമപുരം മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ സ്രവവും പരിശോധനയ്ക്ക് എടുത്തിരുന്നു. ഇന്ന് ഇയാളുടെ സ്രവ പരിശോധനാ ഫലം ലഭിച്ചതോടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാമപുരം മാർക്കറ്റിലെ മൂന്ന് കടകളിലും മണിപ്പുഴയിലെ താൽക്കാലിക കച്ചവട കേന്ദ്രത്തിലെ രണ്ട് കടകളിലേക്കുമാണ് ഇയാൾ പച്ചക്കറികൾ എത്തിച്ചത്. ഇയാളുടെ റൂട്ട് മാപ്പ് കൂടി തയാറാക്കിയാൽ മാത്രമേ വ്യാപനത്തിന്‍റെ തോത് എത്ര മാത്രമുണ്ടെന്ന് കണ്ടെത്താനാകൂ എന്ന് ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു.